കറി വയ്ക്കാൻ എടുക്കുന്ന കടല കൊണ്ട് കിടിലൻ വെജിറ്റബിൾ കട്‌ലറ്റ് തയ്യാറാക്കാം, ഉഗ്രൻ അറിവ് നേടാം

കറി വയ്ക്കാൻ എടുക്കുന്ന കടല കൊണ്ട് കിടിലൻ വെജിറ്റബിൾ കട്‌ലറ്റ് തയ്യാറാക്കാം. ഇതിനായി ചെറിയൊരു കപ്പ് കടല കഴുകി ഒരു രാത്രി കുതിർത്ത് വച്ചതിനു ശേഷം ഇവ കുക്കറിലേക്ക് ഇട്ടു മുങ്ങാവുന്ന പാകത്തിന് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പ്, കാൽടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് മൂന്നുവിസിൽ വരുന്നതുവരെ നല്ലപോലെ വേവിയ്ക്കണം. അതിനുശേഷം ചൂടാറി കഴിയുമ്പോൾ കടല മാത്രം വലിയ ജാറിലേക്കിട്ട്‌ വെള്ളം ഒന്നുമില്ലാതെ അരച്ചെടുക്കണം.

പിന്നെ ഒരു പാനിലേക്ക് 2ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്(1ടേബിൾസ്പൂൺ), പച്ചമുളക്(1), ചെറിയസവാള എന്നിവ അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്ന് കളർ മാറുമ്പോൾ അതിലേക്ക് മഞ്ഞൾപൊടി(കാൽടീസ്പൂൺ), മല്ലിപ്പൊടി(അരടീസ്പൂൺ), കുരുമുളകുപൊടി(ഒന്നര ടീസ്പൂൺ), മുളകുപൊടി(അരടീസ്പൂൺ), ഗരംമസാലപ്പൊടി(അരടീസ്പൂൺ), ജീരകംപൊടി(കാൽടീസ്പൺ) ചേർത്ത് പച്ച മണം മാറുമ്പോൾ ചെറിയ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ആവശ്യത്തിനു ഉപ്പും ചേർത്ത് ബീറ്റ്റൂട്ട് വേവിക്കാം. പിന്നെ അതിലേക്ക് അൽപ്പം മല്ലിയില, ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ചേർത്ത് വീണ്ടും മിക്സ് ചെയ്തു, കടല പേസ്റ്റ് ചേർത്ത് മീഡിയം തീയിൽ മിക്സ് യോജിപ്പിച്ച് തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കണം.

ശേഷം അരക്കപ്പ് മൈദയിലേക്ക് പഴംപൊരി മാവ്പോലെ വെള്ളം ചേർത്ത് കലക്കി, ചൂടാറിയ മിക്സ് കട്ലേറ്റ് ഷേപ്പിൽ ആദ്യം മൈദയിൽ മുക്കി ബ്രഡ്ക്രംസിൽ ഉരുട്ടി ഫ്രീസറിൽ 10മിനിറ്റ് തണുപ്പിക്കണം. എന്നിട്ട് വീണ്ടും മൈദമാവിൽ മുക്കി വീണ്ടും ബ്രഡ്ക്രംസിൽ ഉരുട്ടി ചൂടായ എണ്ണയിലേക്കിട്ട്‌ മീഡിയം തീയിൽ ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്താൽ മതിയാകും.