വെറും 4 ചേരുവകൾ മാത്രം മതി 5 മിനിറ്റ് കൊണ്ട് മധുരമൂറുന്ന സ്വീറ്റ് തയ്യാറാക്കാം, എന്താ രുചി

വെറും 4 ചേരുവകൾ മാത്രം മതി 5 മിനിറ്റ് കൊണ്ട് മധുരമൂറുന്ന സ്വീറ്റ് തയ്യാറാക്കാം. ഇതിനായി മിക്സിയുടെ ജാറിലേക്ക് ഒരുകപ്പ് പാല്, അരകപ്പ് നാളികേരം ചിരകിയത്, 2-3 ഏലക്ക ഇട്ട് നല്ലപോലെ അരച്ചെടുക്കണം. എന്നിട്ട് ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ നെയ്യൊഴിച്ച് (അഥവാ 2 ടേബിൾ സ്പൂൺ നെയ്യും, രണ്ട് ടേബിൾ സ്പൂൺ ഓയിൽ) എന്ന രീതിയിൽ ചേർക്കാം.

എന്നിട്ട് അതിലേക്ക് ഒരു കപ്പ് കടലമാവ് അരിച്ചിട്ട്‌ കൊടുക്കണം. ചെറുതീയിൽ മാത്രം 2 മിനിറ്റ് വറുത്ത് പച്ചമണം മാറ്റണം. രണ്ട് മിനിറ്റ് ആകുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കി അതിലേക്ക് പാലും തേങ്ങാ മിക്സ് ഒഴിച്ച് കട്ടയില്ലാതെ ഇളക്കി എടുക്കാം. പിന്നെ അതിലേക്കു വേണമെങ്കിൽ രണ്ട്-മൂന്ന് നുള്ള് യെല്ലോ കളർ വേണമെങ്കിൽ ചേർക്കാവുന്നതാണ്.

എന്നിട്ട് ഇളക്കി വെള്ളം എല്ലാം വറ്റി ഡ്രൈ ആയി വരുന്നതുവരെ ഇടാം. ചൂടാറി കഴിയുമ്പോൾ കൈവെച്ചു ഉരുട്ടി ഏതെങ്കിലും ഷേപ്പിൽ ആക്കി മുകളിലായി അണ്ടിപ്പരിപ്പ് വച്ചു കൊടുക്കാം. അപ്പോൾ ഇത്രയും ചെയ്താൽ നല്ല അടിപൊളി ഒരു സ്വീറ്റ് തയ്യാറാകും. ഇത് കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും വളരെ ഇഷ്ടപ്പെടുന്നതാണ്.