രണ്ടു ചേരുവ അതും 2മിനിറ്റിൽ മിക്സിയിൽ കറക്കി എടുത്താൽ ബ്രേക്ഫാസ്റ്റ് തയ്യാറാകും, നാളെ തന്നെ പരീക്ഷിക്കാം. ഇതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് മൈദ അഥവാ ഗോതമ്പ് പൊടി, മുക്കാൽ കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം, ഒരുവിധം ദോശമാവിന്റെ പരുവത്തിൽ ആയിരിക്കും കിട്ടുക, അതൊരു ബൗളിലേക്ക് മാറ്റിയിട്ട് അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം.
എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു ഒരു പാനിലേക്ക് ഒഴിച്ച് ചുറ്റിച്ച് എടുക്കാൻ പറ്റുന്ന പരുവം ആക്കണം, ഇല്ലെങ്കിൽ അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ഒരു തവി ഒഴിച്ചു കൊടുത്തു ഒന്നു ചുറ്റിച്ച് രണ്ടു മിനിറ്റ് അടച്ചു വച്ച് വേവിയ്ക്കാം, എന്നിട്ട് അതിനു മുകളിലായി കുറച്ച് നെയ് അല്ലെങ്കിൽ വെളിച്ചെണ്ണ തടവി തിരിച്ചും മറിച്ചും പൊളിച്ച്, മൊരിയിപ്പിച്ച് എടുത്താൽ നല്ല അടിപൊളി രുചിയുള്ള ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാകും.
ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം.