കുടംപുളിയിൽ വറ്റിച്ച കുരുമുളകിൽ വരട്ടി എടുത്ത വറൈറ്റിയും, സ്വാദിഷ്ഠവുമായ മീൻ വിഭവം ഉണ്ടാക്കാം

കുടംപുളിയിൽ വറ്റിച്ച കുരുമുളകിൽ വരട്ടി എടുത്ത വറൈറ്റിയും, സ്വാദിഷ്ഠവുമായ മീൻ വിഭവം ഉണ്ടാക്കാം. ഇതിനായി 500ഗ്രാം ഏത് മീനിലേക്ക് (മുള്ളില്ലാത്ത മീനാണ് ബെസ്റ്റ്) ആവശ്യത്തിന് ഉപ്പ്, കാൽടീസ്പൂൺ മഞ്ഞൾപൊടി, കാൽടേബിൾസ്പൂൺ കുരുമുളക് ചതച്ചത് ചേർത്ത് മാരിനേറ്റ് ചെയ്തു വെക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മുക്കാൽകപ്പ് വെള്ളത്തിൽ 3 പീസ് പുളിയിട്ട്.

തിളപ്പിച്ച്, ചെറുതീയിൽ ആക്കി പുളിയുടെ സത്തെല്ലാം ഇറങ്ങുമ്പോൾ തീ ഓഫ് ചെയ്ത് അരിച്ചു എടുക്കണം.ശേഷം ഒരു പാൻ അടുപ്പത് വച്ച് അതിൽ എല്ലാവടത്തും വെളിച്ചെണ്ണ ആക്കി മീൻ ഇട്ട്, തിരിച്ചും മറിച്ചും ഇട്ട് ചെറുതായി വാട്ടി എടുത്തു മാറ്റാം. എന്നിട്ട് ആ പാനിലേക്ക് കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് 6 വെളുത്തുള്ളി, ചെറിയ പീസ് ഇഞ്ചി എന്നിവ ചതച്ചത് ഇട്ട് മൂപ്പിച്ചു, 30 ചെറിയുള്ളി രണ്ടായി മുറിച്ചത്, ഒരു തണ്ട് കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് 2 പച്ചമുളക് അരിഞ്ഞത് എല്ലാം ചേർത്ത് വാടി വരുമ്പോൾ അതിലേക്ക് കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടേബിൾസ്പൂൺ കുരുമുളകുപൊടി ചതച്ചത് ചേർത്ത് മൂത്തുവരുമ്പോൾ അതിലേക്ക് മീനും, അത് വേവാനായി പുളിവെള്ളം ചേർത്ത് ഇളക്കി ചെറുതീയിൽ ഏകദേശം ഏഴ് മിനിറ്റോളം അടച്ചു, പിന്നെ തുറന്നു ഒരു തക്കാളി നീളത്തിൽ അരിഞ്ഞത് ചേർത്ത്, വീണ്ടും അടച്ച് തക്കാളി കൂടി വെന്തുവരുമ്പോൾ അല്പം കുരുമുളകുപൊടിയും, കറിവേപ്പിലയും മുകളിലായി തീ ഓഫ് ചെയ്തു മൂടിവയ്ക്കാം, രണ്ട് മിനിറ്റിനുശേഷം ഒന്ന് മിക്സ് ചെയ്തു എടുത്താൽ.

അല്പം ഗ്രേവിയോടുകൂടിയ മീൻ വരട്ടിയത് തയ്യാറാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *