നല്ല ഗ്രാൻഡ് ആയിട്ടുള്ള നല്ല ഉഷാർ നൽകുന്ന ഒരു കിടിലൻ ലെമൺ ടീ തയ്യാറാക്കാം, കിടിലം റെസിപ്പി

നല്ല ഗ്രാൻഡ് ആയിട്ടുള്ള നല്ല ഉഷാർ നൽകുന്ന ഒരു കിടിലൻ ലെമൺ ടീ തയ്യാറാക്കാം. ഇതിനായി ഒരു ലിറ്റർ വെള്ളം അടുപ്പത്തുവെച്ച് നല്ലപോലെ വെട്ടി തിളക്കുമ്പോൾ തീ ഓഫ് ചെയ്തത് ഒരു മിനിറ്റ് വച്ച ശേഷം അതിലേക്ക് നിങ്ങൾക്ക് ആവശ്യത്തിനുള്ള തേയില ഏകദേശം ഒരു ടീസ്പൂൺ മാത്രം ഇടാൻ പാടുകയുള്ളൂ.

എന്നിട്ട് മൂന്നു നാലു മിനിറ്റ് അത് അനക്കാതെ മാറ്റി വയ്ക്കാവുന്നതാണ്. ശേഷം ഇവ ഒന്ന് ഇളക്കണം, ഒരു ലൈറ്റ് ബ്രൗൺ കളർ മാത്രമാണ് വരാൻ പാടുകയുള്ളു, ഇനി ഇതിലേക്ക് ആവശ്യമുള്ള പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്യാം. അത് കഴിഞ്ഞാൽ ഒരു ടേബിൾസ്പൂൺ നാരങ്ങാനീര് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കാവുന്നതാണ്. നാരങ്ങ നീര് ഇഷ്ടാനുസരണം നിങ്ങൾക്ക് ചേർക്കാം.

നീര് ചേർക്കുമ്പോൾ ഏകദേശം ലൈറ്റ് ഗോൾഡൻ ബ്രൗൺ നിറം ആയി ഇവ മാറുന്നതാണ്.അപ്പോൾ നല്ല അടിപൊളി ചായ ആണ്. ഇത് ചായ ഇഷ്ടമില്ലാത്ത ആളുകൾക്കും കുട്ടികൾക്കും ഒക്കെ ഇഷ്ഠകുന്നതാണ്. ഒരു തവണ ഇതുപോലൊരു ലെമൺ ടീ തയ്യാറാക്കി നോക്കാം.