ഫ്രൂട്ട്സ് ഒന്നും കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ഇതുപോലെ തണ്ണീർമത്തൻ വെച്ചിട്ടുള്ള കോൽ ഐസ്

ഫ്രൂട്ട്സ് ഒന്നും കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ഇതുപോലെ തണ്ണീർമത്തൻ വെച്ചിട്ടുള്ള കിടിലൻ കോൽ ഐസ് തയ്യാറാക്കി കൊടുത്താൽ മതിയാകും. തണ്ണീർമത്തന്റെ സീസൺ ആയതുകൊണ്ട് തന്നെ ധാരാളം ഇവ ലഭിക്കും.

ഇത് ഫ്രൂട്ട് ആയിട്ട് കഴിക്കാൻ താല്പര്യമില്ലാത്തവർക്ക് ഏറെ ഉചിതമായ രീതിയിൽ നല്ല തണുപ്പോടുകൂടി കഴിക്കാവുന്ന രീതിയാണ് പറയുന്നത്. ഇതിനുവേണ്ടി തണ്ണീർമത്തൻ ചെറിയ കഷണങ്ങളായി മുറിച്ചു മിക്സിയുടെ ജാറിലേക്ക്‌ ഇടണം, ഒപ്പം മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർക്കാം, എന്നിട്ട് നല്ലപോലെ അരച്ചെടുക്കണം. വെള്ളം ചേർക്കാത്ത അരക്കുന്നതായിരിക്കും നല്ലത്. ശേഷം അത് അരിച്ചു ഒരു പാത്രത്തിലേക്ക് ഒഴിക്കാം എന്നിട്ട് വേണമെങ്കിൽ അപ്പോൾ തന്നെ ഫ്രീസറിൽ വച്ച് തണുപ്പിക്കാവുതാണ്. പക്ഷേ അതിനു മുൻപായി അതിലേക്ക് കുറച്ചു നാരങ്ങാനീര് കൂടി ചേർത്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ രുചികൂടും, എന്നിട്ട് അത് ഒരു ഗ്ലാസിലോ അല്ലെങ്കിൽ പോപ്പ്‌ സിക്കിൽ മോൾഡ് ഉണ്ടെങ്കിൽ അതിലേക്കു ഒഴിച്ച് ഫ്രീസറിൽ വയ്ക്കാം. ഇത് വളരെ എളുപ്പമാണ് ഒപ്പം കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും കഴിക്കാൻ രസം ഉണ്ടായിരിക്കും. ഉണ്ടാക്കുന്ന രീതി വിശദമായി വീഡിയോയിലുണ്ട്.

ഇഷ്ടപ്പെടുമെന്ന് കരുതുന്നു