നാടൻ തേങ്ങ വറുത്തരച്ച കിടുക്കാച്ചി പോത്തിറച്ചി റോസ്റ്റ്, വായിൽ കപ്പലോടാൻ ഇത് മാത്രം മതി

നല്ല നാടൻ തേങ്ങാ വറുത്തരച്ച പോത്ത് റോസ്റ്റ് ഉണ്ടാക്കിയാലോ.. വായിൽ വെള്ളമൂറുന്നുണ്ടോ? എന്നും തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ബീഫ് തേങ്ങാ വറുത്തരച്ച മിക്സ് ചേർത്ത് തയ്യാറാക്കാം. എളുപ്പത്തിൽ പുതിയ രുചിയിൽ, എല്ലാര്ക്കും ഇഷ്ടപെടുന്ന രുചിയാവും ഇത് തീർച്ച. ബീഫ് മലയാളിയുടെ ഇഷ്ടഭക്ഷണമാണല്ലോ.വറുത്തരച്ച ബീഫ് കറി പോലെ അല്ലെങ്കിൽ അതിനേക്കാൾ രുചികരമായി നമ്മുക് ഈ ബീഫ് റോസ്റ്റ് തയ്യാറാക്കുന്നത്. കേരളത്തിന്റെ തെക്കു ഭാഗങ്ങളിൽ ബീഫ് എന്നാൽ പോത്തു അല്ല. കാളയോ പശുവോ ആണ് ബീഫ് എന്നാൽ പക്ഷെ ഇവിടെ നല്ല പോത്തിറച്ചി വച്ച് ഉണ്ടാക്കിയ റോയ്സ്റ് ആണേ.

തയ്യാറാക്കുന്ന വിധം:

ബീഫ് ഉപ്പു കുരുമുളക് മഞ്ഞൾപൊടി ചേർത്ത് വേവിക്കുക. തേങ്ങാ, പെരിംജീരകം, കറിവേപ്പില ,ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ കളറിൽ വറുത്തെടുക്കുക ശേഷം വെളിച്ചെണ്ണയിൽ ഉള്ളി, സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവ ചേർക്കുക. തുടർന്ന് മഞ്ഞൾപൊടി, മുളക്പൊടി, ഗരംമസാല, മല്ലിപൊടി, കുരുമുളക്പൊടി ചേർത്ത് ബീഫ് കൂടെ ചേർത്ത് അടച്ചു വച്ച് വേവിക്കുക. തേങ്ങാ വറുത്തത് വെള്ളം ചേർക്കാതെ അരച്ചുഎടുക്കുക. നന്നായി ചൂടായ ശേഷം ചേർത്തിളക്കുക.

Leave a Reply

Your email address will not be published. Required fields are marked *