വീട്ടിൽ കുക്കർ ഉണ്ടെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന അതെ രീതിയിൽ നല്ല കട്ട തൈര് തയ്യാറാക്കാം

വീട്ടിൽ കുക്കർ ഉണ്ടെങ്കിൽ കടയിൽ നിന്നും വാങ്ങുന്ന അതെ രീതിയിൽ നല്ല കട്ട തൈര് എളുപ്പം തയ്യാറാക്കാം. സാധാരണ ഒരുപാട് ആളുകൾക്ക് നല്ല കട്ട പോലെ ഇരിക്കുന്ന തൈര് ആയിരിക്കും കഴിക്കാൻ ഇഷ്ടമുള്ളത്, എന്നാൽ അത് നമ്മൾ തയ്യാറാക്കുമ്പോൾ കട്ട ആയിട്ട് പലർക്കും ലഭിക്കാറില്ല, എന്നാൽ വീട്ടിൽ കുക്കർ ഉണ്ടെങ്കിൽ കിടിലൻ കട്ട തൈര്.

തയാറാക്കുന്ന രീതിയാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതിനായി സാധാരണ തൈര് ഉണ്ടാക്കുന്ന രീതിയാണ് ഫോളോ ചെയ്യേണ്ടത്. അതായത് അര ലിറ്റർ പാല് നല്ലപോലെ തിളപ്പിച്ച്, പൊങ്ങി വന്നാലും ചെറുതീയിൽ 2-3 മിനിറ്റ് തിളപ്പിച്ച് തീ ഓഫാക്കി ഒന്ന് ചൂടാറി ഏകദേശം വിരൽ തോടാവുന്ന ചൂടായി വരുമ്പോൾ അതിലേക്ക് ആറ് ടേബിൾസ്പൂൺ വീട്ടിൽ തയ്യാറാക്കിയ തൈര് ചേർത്ത് നല്ലപോലെ കുറച്ചധികം നേരം മിക്സ് ചെയ്യേണ്ടതായി വരുന്നു. അതിനുശേഷം ഒരു സ്റ്റീൽ പാത്രത്തിൽ ഇൗ ഒരു മിക്സ് ഒഴിക്കാം, ശേഷം കുക്കറിൽ നല്ല വെട്ടിത്തിളങ്ങുന്ന ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് ഒരു സ്റ്റീല് പ്ലേറ്റ് കമഴ്ത്തി വച്ചു അതിനുമുകളിലായി പാത്രം വെച്ചു കൊടുത്തു ഒന്നു മുതൽ രണ്ടു മണിക്കൂർ വരെ കുക്കർ അടച്ചു മാറ്റി വെക്കാം. അതിനുശേഷം തുറന്നുനോക്കുമ്പോൾ നല്ല കട്ട തൈര് ലഭിക്കുന്നു. ഈയൊരു രീതി പലർക്കും അറിയാത്തത്‌ കൊണ്ട് എല്ലാവർക്കും ഏറെ ഇഷ്ടപ്പെടും എന്ന് കരുതുന്നു.

നിങ്ങൾക്കും സഹായകരമാകട്ടെ. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *