Veg

കഷ്ണങ്ങൾ ഒന്നുമില്ലാത്ത സിമ്പിൾ സാമ്പാർ ഈ സമയങ്ങളിൽ നിങ്ങൾക്ക് ഉപകാരപ്പെടും

ലോക്ക് ഡൗൺ സ്പെഷ്യൽ കഷ്ണങ്ങൾ ഒന്നുമില്ലാത്ത സാമ്പാർ ഉണ്ടാക്കിയാലോ? ഇതാ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന സാമ്പാർ. ഏതു നാട്ടിലും സാമ്പാറിന് പ്രത്യേക സ്ഥാനമുണ്ട്.

ഓരോ നാട്ടിലെയും സാമ്പാറിലെ രുചി വൈവിധ്യം പോലെ എത്ര പറഞ്ഞാലും തീരില്ല സാമ്പാറിന് വിശേഷങ്ങൾ. ഏറ്റവും കൂടുതൽ ആൾക്കാർ കഴിക്കുന്ന കറി എന്ന് ചോദിച്ചാൽ സാമ്പാർ എന്നാവും ഉത്തരം. എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിന് ഉച്ചഭക്ഷണത്തിനും സാമ്പാർ കഴിക്കുന്നവരും ഉണ്ട്. ഈ ലോക്ക് ഡൗൺ സമയത്ത് സാധനങ്ങൾ ഒന്നും നമുക്ക് അധികം വാങ്ങാൻ കിട്ടുകയില്ല.പ്രത്യേകിച്ച് പച്ചക്കറിയുടെ കാര്യത്തിൽ ഫ്രഷ് ആയിട്ടുള്ള പച്ചക്കറികൾ കിട്ടുകയില്ല. ഇങ്ങനെയുള്ള അവസരത്തിൽ എളുപ്പത്തിൽ ഒരു സാമ്പാർ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇവിടെ കാണിച്ചുതരുന്നത്. വെറും 2 ഐറ്റം മാത്രം മതി ഈ സാമ്പാർ ഉണ്ടാക്കുന്നതിന്. ചെറിയ ഉള്ളിയും തക്കാളിയും മാത്രം മതി. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങക്ക, തുടങ്ങിയ ഒരു പച്ചക്കറി കഷ്ണവും നമ്മൾക്ക്
ആവശ്യമില്ല. കുക്കറിൽ ഏറ്റവും എളുപ്പത്തിൽ ഈ സാമ്പാർ ഉണ്ടാക്കാവുന്നതാണ്. ലാസ്റ്റ് അല്പം മല്ലിയിലയും ഇട്ടുകഴിഞ്ഞാൽ അടിപൊളി സാമ്പാർ നമ്മൾക്ക് ഉണ്ടാക്കിയെടുക്കാം. എല്ലാവർക്കും ഇതുണ്ടാക്കാം, ഉപകാരമാരായാൽ

മറ്റുള്ളവർക്കും പങ്കുവയ്ക്കാം.