എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കശ്മീരപ്പം രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കാം.

എല്ലാവർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു കശ്മീരപ്പം രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയി കഴിക്കാം.

അപ്പോൾ ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് പച്ചരി ഇട്ടു നല്ലപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം വെള്ളമൊഴിച്ച് കുതിരാൻ വേണ്ടി നാലഞ്ചു മണിക്കൂർ വയ്ക്കാം. നാല് അഞ്ചു മണിക്കൂറിനുശേഷം നല്ലപോലെ വെള്ളം കളഞ്ഞ് അരി ഊറ്റി എടുത്തു മിക്സിയുടെ ജാറിലേക്കു ഇട്ടു കൊടുക്കാം(ഒന്നര കപ്പ് ആയത്കൊണ്ട് ഒരു ട്രിപ്പിൽ തന്നെ അരക്കാം അല്ലെങ്കിൽ കൂടുതൽ ഉണ്ടെങ്കിൽ രണ്ടു ട്രിപ്പായി അരച്ചെടുക്കണം), എന്നിട്ടു അതിലേക്ക് നാലോ അഞ്ചോ ചെറിയുള്ളി, ഒരു ടീസ്പൂൺ വലിയ ജീരകം, അര കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക.

ദോശമാവിനെക്കാളും കുറച്ചു ലൂസായി വേണം നമ്മുക്ക് മാവ് കിട്ടാൻ, എന്നിട്ട് അരച്ച മാവ് ഒരു ബൗളിലേക്ക് മാറ്റി ആവശ്യത്തിനുള്ള ഉപ്പ് ചേർക്കണം, പിന്നെ 5 ടേബിൾസ്പൂൺ റവ എടുത്ത് കുറച്ചു കുറച്ചായി അതിലേക്ക് ഇട്ടുകൊടുക്കാം, ഒരുപാട് കട്ടിയാവുന്നുണ്ടെങ്കിൽ 5 ടേബിൾസ്പൂൺ മുഴുവനായി ഇട്ടു കൊടുക്കേണ്ട ആവശ്യമില്ല.

അതിനു ശേഷം ഒരു ഫ്രൈയിംഗ് പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് തവി ആദ്യം മാവ് ഒഴിച്ചു കൊടുത്തു ചെറുതീയിലിട്ട് കൈവിടാതെ ഇളക്കി ഒന്ന് ഡ്രൈ ആക്കി എടുക്കാം (എല്ലാം കൂടി ഒരുമിച്ച് ഇട്ടാൽ കറക്റ്റ് അളവിൽ ഡ്രൈ ആയി കിട്ടാൻ ബുദ്ധിമുട്ടാകും), ഇങ്ങനെ കൈവിടാതെ ഇളക്കിയാൽ പെട്ടെന്ന് തന്നെ ഇതിൻറെ വെള്ളം വലിഞ്ഞു കിട്ടുന്നതാണ്, എന്നിട്ടു പാനിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ വേഗം എടുത്തു മാറ്റാവുന്നതാണ്, ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കാവുന്നതാണ്.

എന്നിട്ട് ഓരോ ട്രിപ്പും മാവ് ഡ്രൈ ആക്കി ബൗളിലേക്കു മാറ്റി കഴിഞ്ഞു അത്യാവശ്യം ചൂടുള്ളപ്പോൾ തന്നെ കയ്യിൽ ഓയിൽ ആക്കി നല്ലപോലെ കുഴച്ചെടുക്കണം, അങ്ങനെ എല്ലാ മാവും കുഴച്ചു സോഫ്റ്റ് ആക്കി വക്കാം. അതിന് ശേഷം കൈയിൽ ഓയിൽ തടവി മാവിൽ നിന്ന് ചെറിയ ഉരുളകൾ എടുത്തു ചെറിയ വട്ടത്തിൽ പരത്താം.

പിന്നെ ഒരു കാടായി അടുപ്പത്തു വച്ച് അപ്പം മുങ്ങാവുന്ന അത്രയും ഓയിൽ ഒഴിച്ച് ഹൈ ഫ്ലെയിമിൽ തന്നെ വച്ച് ഒരു അപ്പം ഇട്ടു കൊടുക്കാം, അപ്പോൾ അത് പെട്ടെന്ന് തന്നെ പപ്പടം പോളക്കുന്നത് പോലെ പോളക്കും, അപ്പോൾ തിരിച്ചും മറിച്ചും ഇട്ടു രണ്ടു സൈഡും ഗോൾഡൻ നിറവും ക്രിസ്പിയും ആകുമ്പോൾ അത് ഓയിലിൽ നിന്ന് എടുത്തു മാറ്റാം, ഈ അപ്പം ഒരുപാട് എണ്ണ കുടിക്കുകയില്ല, അപ്പോൾ ഇത്രയേ നമ്മൾ അപ്പം ഉണ്ടാക്കുവാൻ ചെയ്യേണ്ടതുള്ളു..

Leave a Reply

Your email address will not be published. Required fields are marked *