തനി നാടൻ രീതിയിൽ വ്യത്യസ്തമായ കറിവേപ്പില കോഴിക്കറി ഉണ്ടാക്കുന്ന വിധം ഇന്ന് തന്നെ പഠിക്കാം

തനി നാടൻ വ്യത്യസ്തമായ കറിവേപ്പില കോഴിക്കറി.

കറിവേപ്പിലയുടെ ഗുണങ്ങളും അതിൻറെ ഒരു പ്രത്യേക ഫ്ലവറും എല്ലാം നമുക്ക് ഒരുപാട് പരിചയം ഉള്ളതാണ്, അതുപോലെ കോഴി നമ്മൾ പലരീതിയിൽ കറി വെച്ച് കണ്ടിട്ടുണ്ട് എങ്കിലും ഈ സ്പെഷ്യൽ ആയ കറിവേപ്പില കോഴിക്കറി പലർക്കും പുതിയൊരു അനുഭവം തന്നെയായിരിക്കും.

ഇവിടെ നമ്മൾ കറിവേപ്പില തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നത്, ആയതിനാൽ ചിക്കൻ കറിക്ക് അതിൻറെതായ സ്വാദു ഉണ്ടായിരിക്കുന്നതാണ്, അപ്പോൾ ഇതിനായി ആവശ്യമുള്ളത് 10-12 തണ്ട് കറിവേപ്പില, ഒരു കിലോ കോഴി, പത്തുപതിനഞ്ച് കശുവണ്ടി, ഒരു കപ്പ് തേങ്ങാപ്പാൽ, സവാള രണ്ടെണ്ണം,
മൂന്നാൾ ഇഞ്ചി, 6 വെളുത്തുള്ളി, പച്ചമുളക്, തക്കാളി, മഞ്ഞപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, വെളിച്ചെണ്ണ ഗരം മസാല, വറ്റൽ മുളക്, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്.

സാധാ ചിക്കൻ കറി വെക്കുന്നതിലും വ്യത്യസ്തമായാണ് തയ്യാറാക്കുന്നത്, അതിന്നാൽ ഉണ്ടാക്കി കഴിയുമ്പോൾ കറിവേപ്പില കൂടുതൽ ചേർക്കുന്നത് കൊണ്ടുതന്നെ ഒരു പച്ച നിറമായിരിക്കും കോഴി കറിക്ക് ഉണ്ടാകുക, ഒപ്പം ഈ ചേരുവകളെല്ലാം ചേർത്താൽ തന്നെ ഒരു പ്രത്യേക സ്വാദ് തന്നെ ഉണ്ടായിരിക്കും,

ഉണ്ടാക്കുന്ന രീതി വീഡിയോയിൽ കാണിക്കുന്നു തീർച്ചയായും നിങ്ങൾ ഇഷ്ടപ്പെടുന്നത് ആണ്. കടപ്പാട്: Keerthana Sandeep.

Leave a Reply

Your email address will not be published. Required fields are marked *