മൂന്നു ചേരുവകൾ മാത്രം ഉണ്ടെങ്കിൽ 20 മിനിറ്റിൽ കറാച്ചി ആലുവ/ചുവപ്പ് ആലുവ തയ്യാറാക്കാം, രുചി

മൂന്നു ചേരുവകൾ മാത്രം ഉണ്ടെങ്കിൽ 20 മിനിറ്റിൽ കറാച്ചി ആലുവ/ചുവപ്പ് ആലുവ തയ്യാറാക്കാം.

ഇതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് കോൺഫ്ലവർ 2 കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു മാറ്റിവെക്കാം. എന്നിട്ട് ഒരു പാനിലേക്ക് 2 കപ്പ് പഞ്ചസാര, 2 കപ്പ് വെള്ളം എന്നിവ ഒഴിച്ച് ഇത് നല്ലപോലെ ഇളക്കി അലിഞ്ഞു തിളച്ചുവരുമ്പോൾ ചെറുതീയിൽ ആക്കി അതിലേക്ക് കലക്കി വച്ചിരിക്കുന്ന കോൺഫ്ലവർ ഒഴിച്ച് പെട്ടെന്ന് തന്നെ കൈവിടാതെ ഇളക്കണം, ഇവ വേഗം കുറുകി വരുന്നതാണ്, എന്നാൽ കൈവിടാതെ ഇളക്കാൻ മറക്കരുത്.

ഈ സമയം ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർക്കാം, എന്നിട്ട് നിർത്താതെ ഇളക്കി നല്ല തിളക്കമുള്ള ഒരു ബാറ്റർ പോലെ ആകുമ്പോൾ അതിലേക്ക് കാൽ ടീസ്‌പോൺ ഇഷ്ടമുള്ള ഫുഡ് കളർ ചേർക്കാവുന്നതാണ്, എന്നിട്ട് വീണ്ടും ഇളക്കി നല്ല ഗ്ലാസ് പോലെയുള്ള ഒരു ബാറ്റർ ആകുമ്പോൾ ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് മിക്സ് ചെയ്യാം.

ശേഷം കൈവിടാതെ വീണ്ടും ഇളക്കി മുക്കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചത് ചേർക്കാം, എന്നിട്ട് മിക്സ് ചെയ്ത് പെട്ടെന്ന് തന്നെഅതിന്മേൽ ബബിൾസ് വരാൻ തുടങ്ങും, അപ്പോഴും കൈവിടാതെ തന്നെ ഇളക്കി അതിനുമുകളിലായി അണ്ടിപ്പരിപ്പ് വളരെ ചെറുതായി നുറുക്കിയതും, പിന്നെ ഇഷ്ടമുള്ള നട്സ്, ഒപ്പം ഒന്നര ടേബിൾസ്പൂൺ നെയ്യും കൂടി ചേർത്ത് വീണ്ടും ഇളക്കി പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ, അതായത് ഇളകുമ്പോൾ ഒരു റബർബാൻഡ് പോലെ വലിഞ്ഞു ഒരു പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഏകദേശം 15-20 മിനിറ്റ് വരെയേ നമുക്ക് ഇതിനായി സമയം എടുക്കുകയുള്ളു.

ശേഷം ഇത് പെട്ടെന്ന് എടുത്തു നെയ്യ് തടവിയ ട്രേയിലേക്ക് മാറ്റി സെറ്റ് ചെയ്തു അരമണിക്കൂർ കഴിഞ്ഞു നല്ലപോലെ തണുക്കുമ്പോൾ ഇവ മുറിച്ച് കഴിക്കാവുന്നതാണ്.

അപ്പോൾ ഈ ഒരു സ്പെഷ്യൽ ആയിട്ടുള്ള പെട്ടെന്ന് ആർക്കും തയ്യാറാക്കാവുന്ന കറാച്ചി ഹൽവ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമാകുമെന്നു കരുതുന്നു. കടപ്പാട്: Lekshmi Nair.

Leave a Reply

Your email address will not be published. Required fields are marked *