കണ്ണൂർകാർക്ക് ഏറെ പ്രിയപ്പെട്ട കണ്ണൂരപ്പം ഈ രീതിയിൽ ഉണ്ടാക്കിയാൽ അത് ഇനി പ്രിയപ്പെട്ടത് ആകും

കണ്ണൂർകാർക്ക് ഏറെ പ്രിയപ്പെട്ട കണ്ണൂരപ്പം ഈ രീതിയിൽ ഉണ്ടാക്കിയാൽ അത് ഇനി നമ്മുടെയും പ്രിയപ്പെട്ടത് തന്നെയാകും.

കണ്ണൂരപ്പം എന്ന് പറയുമ്പോൾ ഒരുവിധം ഉണ്ണിയപ്പത്തിൻറെ ടേസ്റ്റ് ആണെങ്കിലും കളറും ഷേപ്പ് ഒക്കെ വ്യത്യാസമുണ്ട്, അപ്പോൾ ഇത് തയ്യാറാക്കാനായി മിക്സിയുടെ വലിയ ജാറിലേക്ക് ഒരു വലിയ കപ്പ്(കോഫി മഗ്) പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി മൂന്നാല് മണിക്കൂർ കുതിർത്ത് വച്ചത് വെള്ളമില്ലാതെ ഇട്ടുകൊടുക്കാം, ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ചോറ്, കാൽകപ്പ് വെള്ളം വെള്ളം മാത്രം ഒഴിച്ച് അരച്ചെടുക്കണം, ഒരുപാട് വെള്ളം ചേർക്കരുത്, എന്നിട്ട് അരച്ചതിലേക്ക് കാൽകപ്പ് മൈദ, മധുരത്തിന് ആവശ്യത്തിനുള്ള പഞ്ചസാര( 6 ടേബിൾ സ്പൂൺ), പിന്നെ കാൽകപ്പ് വെള്ളം കൂടി ഒഴിച്ച് വീണ്ടും അരച്ചെടുക്കാം.

എന്നിട്ട് ഈ അരച്ചത് ഒരു ബൗളിലേക്ക് മാറ്റാവുന്നതാണ്, ഒരുവിധം അപ്പത്തിന്റെ ഒക്കെ മാവ് പോലെ ഇവ ലൂസ് ആയിരിക്കും, ശേഷം ഈ ബൗൾ മൂടിവച്ച് 8 മണിക്കൂർ റസ്റ്റ് ചെയ്യാൻ വിടാം, എട്ടു മണിക്കൂറിനു ശേഷം കാൽ ടീസ്പൂണിന് താഴെയായി ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ്, കാൽ ടീസ്പൂൺ താഴെയായി ഏലയ്ക്കാ പൊടിച്ചത്, ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം.

ശേഷം ഉണ്ണിയപ്പ ചട്ടി അടുപ്പത്തു വച്ച് നിറയെ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ, ചെറുതീയിൽ ആക്കി മാവ് ഓരോ കുഴിയിലേക്ക് മുക്കാൽ ഭാഗത്തോളം ഒഴിച്ചു കൊടുക്കാവുന്നതാണ്, എന്നിട്ട് പെട്ടെന്ന് തന്നെ പൊങ്ങി വരുന്നതാണ്, അപ്പോൾ ഇത് തിരിച്ചിട്ട് കൊടുക്കാം, അതിനുശേഷം രണ്ട് കളർ ആയതുകൊണ്ടുതന്നെ പൊങ്ങി വന്ന ഭാഗം ഒരുപാട് ഫ്രൈ ചെയ്യരുത് പകരം ആ ഭാഗം പെട്ടെന്ന് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചിട്ട് പെട്ടെന്ന് വേവിച്ചെടുക്കണം, അതേസമയം താഴ്ഭാഗം കുറച്ചധികം സമയം ഗോൾഡൻ ബ്രൗൺ കളർ ആകുന്നതുവരെ എണ്ണയിൽ ഫ്രൈ ചെയ്യാം.

ഇനി കണ്ണൂരപ്പം പോലെ വേറെ വേറെ കളർ ഒന്നും താൽപര്യമില്ലെങ്കിൽ രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ഗോൾഡൻ കളർ ആക്കി എടുക്കാം. അപ്പോൾ ആയി കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്കത് എടുത്ത് മാറ്റാവുന്നതാണ്, എന്നിട്ടു ബാക്കിയുള്ള മാവും ഇതുപോലെ തന്നെ തയാറാക്കി എടുക്കാം. അപ്പോൾ ഉണ്ണിയപ്പത്തിന് പകരം കണ്ണൂരപ്പം കഴിക്കണമെങ്കിൽ ഈ രീതി തന്നെ പരീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *