കണ്ണൂർ സ്റ്റൈൽ നാടൻ മുട്ട റോസ്റ്റ് ഉണ്ടാക്കാം, ഇനി ഇരട്ടി ചോറുണ്ണാൻ ഈ അസ്സൽ കറി മതി

കണ്ണൂർ സ്റ്റൈൽ നാടൻ മുട്ട റോസ്റ്റ് ഉണ്ടാക്കാം.

ആദ്യം തന്നെ നാലു മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് മാറ്റി വെക്കാം അതിനുശേഷം ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം (വെളിച്ചെണ്ണ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഓയിൽ ചേർക്കാവുന്നതാണ്), എന്നിട്ട് ചൂടായി വരുമ്പോൾ അതിലേക്ക് അരടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കണം, എന്നിട്ട് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അര ടീസ്പൂൺ പെരുംജീരകം ചേർത്ത് ഒന്നു മൂത്തു വരുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി നീളത്തിൽ അരിഞ്ഞത്, 8/ 9 അല്ലി വെളുത്തുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് ചെറുതായി ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് മൂന്നു വലിയ സവാള നീളത്തിൽ അരിഞ്ഞു ചേർക്കാം, എന്നിട്ട് അൽപ്പം ഉപ്പ് കൂടി ഇട്ട് നല്ലപോലെ വഴറ്റി എടുക്കണം.

എന്നിട്ട് സവാള നന്നായിട്ട് വാടി ചെറുതായി ഉടഞ്ഞു കളർ മാറി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടി, അര ടേബിൾസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കണം, എന്നിട്ട് പച്ച മണം മാറി കഴിയുമ്പോൾ അതിലേക്ക് 2 മീഡിയം സൈസ് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്തു മിക്സ് ചെയ്യാവുന്നതാണ്, എന്നിട്ട് അടച്ച് അഞ്ചുമിനിറ്റ് ചെറുതീയിൽ വേവിക്കണം.

അഞ്ചു മിനിറ്റിനു ശേഷം തുറന്നു നോക്കുമ്പൊൾ തക്കാളി വെന്ത് വന്നിട്ടുണ്ടാകും, അപ്പോൾ തക്കാളി ഒക്കെ ഉടച്ചു മസാലയുമായി ഒന്ന് കൂടി മിക്സ് ചെയ്ത് അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യണം, എന്നിട്ട് വീണ്ടും പാൻ അടച്ചുവച്ച് 10 മിനിറ്റ് ചെറുതീയിൽ വേവിച്ചെടുക്കണം. 10 മിനിറ്റിനുശേഷം കുറച്ചു വെള്ളം വറ്റി നല്ലപോലെ കുറുകിയ ഒരു മസാല നമുക്ക് ലഭിക്കും, ഈ സമയം ഉപ്പ് ആവശ്യമുണ്ടെങ്കിൽ കൂടുതൽ ചേർക്കാവുന്നതാണ്, എന്നിട്ട് മുകളിലായി കുറച്ചു മല്ലിയില നുറുക്കിയത് ചേർത്ത് മിക്സ് ചെയ്തു, പുഴുങ്ങിയ മുട്ട അതിലേക്കിട്ട് ചെറുതായി മുട്ട ഉടയാത്ത രീതിയിൽ പതുക്കെ മിക്സ് ചെയ്തു മസാല എല്ലാം മുട്ടയിൽ പിടിപ്പിക്കണം, ശേഷം ഫ്ലെയിം ഓഫ് ചെയ്യാം. ഇത്രയും ചെയ്താൽ തന്നെ മുട്ട റോസ്റ്റ് തയ്യാറാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *