കണ്ണൂർ സ്പെഷ്യൽ മടക്ക് പത്തിരി ഒന്ന് പരീക്ഷിച്ചു നോക്കാം, വീട്ടിലെ ഏവർക്കും ഇത് ഇഷ്ടമാകും

കണ്ണൂർ സ്പെഷ്യൽ മടക്ക് പത്തിരി ഒന്ന് പരീക്ഷിച്ചു നോക്കാം.

അപ്പോൾ ആദ്യം ഫില്ലിംഗ് തയ്യാറാക്കുവാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഓയിൽ അഥവാ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം, പിന്നെ 2 സവാള ചെറുതായി അരിഞ്ഞത്, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത്, 6 വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് എരുവിന് അനുസരിച്ച് ചെറുതായി അരിഞ്ഞത് ചേർത്ത് നല്ല സോഫ്റ്റ് ആയി വരുന്നതുവരെ വഴറ്റിയെടുക്കണം, അതിലേക്ക് അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് വീണ്ടും പച്ചമണം മാറുന്നത് വരെ വഴറ്റുക, എന്നിട്ട് അതിലേക്ക് 200ഗ്രാം ബീഫ് ആവശ്യത്തിന് ഉള്ള ഉപ്പും മുളകുപൊടിയും ചേർത്ത് വേവിച്ചത് കൊത്തിയരിഞ്ഞു ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്.

നല്ലപോലെ മസാല ബീഫുമായി യോജിപ്പിക്കണം, ഈ സമയം ഉപ്പ് നോക്കിയിട്ട് ഇട്ടു കൊടുക്കാവുന്നതാണ്, ഒപ്പം വേണമെങ്കിൽ ഒരു ടീസ്പൂൺ മീറ്റ് മസാലയും ചേർത്തു കൊടുക്കാം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു ഓഫ് ചെയ്യാൻ പോകുന്നതിന് തൊട്ടുമുമ്പായി ഒരു ടീസ്പൂൺ മല്ലിയില നുറുക്കിയത് കൂടിയിട്ട് മിക്സ് ചെയ്തു ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

ഇനി അത് മാറ്റിവച്ച് മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ച് ഒഴിക്കാം, ഒപ്പം ഒരു കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ കുരുമുളകുപൊടി, മുക്കാൽ കപ്പ് വെള്ളം ചേർത്ത് നല്ലപോലെ അടിച്ചു എടുക്കണം, അത്യാവശ്യം ലൂസ് ആയിട്ടുള്ള ബാറ്റർ വേണം ലഭിക്കാൻ, എന്നിട്ട് ബൗളിലേക്ക് ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു വെക്കാം.

എന്നിട്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ കുറച്ച് നെയ്യ്/ഓയിൽ തടവി കൊടുക്കാം, എന്നിട്ട് ചെറുതീയിൽ ആക്കി ഒരു തവി ബാറ്റർ ഒഴിച്ച് ഒന്നു ചുറ്റിച്ചു പരത്തി കൊടുക്കാം, എന്നിട്ട് അപ്പോൾ തന്നെ അതിൻറെ പകുതി ഭാഗത്ത് ഫില്ലിംഗ് വച്ച് കൊടുക്കണം (ഒരുപാട് ഫില്ലിംഗ് വെച്ച് കൊടുക്കരുത് അത്യാവശ്യം രണ്ട് ടീസ്പൂൺ ഫില്ലിംഗ് പരത്തി ഇട്ടാൽ മതിയാകും) എന്നിട്ട് മറ്റേ സൈഡിൽ നിന്ന് പത്തിരി എടുത്തു ഇതിനു മുകളിലേക്ക് മടക്കി ഒന്ന് അമർത്തി കൊടുക്കാം, അങ്ങനെ ചെയ്യുമ്പോൾ പാനിന്റെ ഒരു ഭാഗം ഒന്നും ഇല്ലാതെ കിടപ്പുണ്ടാകുമല്ലോ അതിൽ നെയ്യ് തടവി വീണ്ടും ഒരു തവി മാവ് ഒഴിച്ച് അത് ഡ്രൈ ആകുന്നതിനു മുൻപായി ഫില്ലിംഗ് രണ്ട് ടീസ്പൂൺ വച്ച് കൊടുക്കാം, അതായത് നേരത്തെ മടക്കി വച്ചിരിക്കുന്ന പത്തിരിയുടെ കൂടെ യോജിക്കുന്ന പോലെ വേണം ബാറ്റർ ഒഴിച്ചു കൊടുക്കാൻ. എന്നിട്ട് നേരത്തെ മടക്കിയ ഭാഗത്തു നിന്ന് എപ്പോ ഫില്ലിംഗ് വച്ച ഭാഗത്തേക്ക് മടക്കുക, എങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും നെയ്യ് തടവി മാവ് ഒഴിച്ച് ഫില്ലിംഗ് വച്ച് മടക്കണം. ഇതുപോലെ ബാറ്ററും ഫില്ലിങ്ങും തീരുന്നതുവരെ ചെയ്തെടുക്കാം, ഫില്ലിംഗ് ബാറ്റർ ഡ്രൈ ആകുന്നതിനു മുൻപ് തന്നെ വേണം വെക്കാൻ. ഓരോ മടക്കലിന് ശേഷം പത്തിരി നല്ലോണം തവി കൊണ്ട് പ്രസ് ചെയ്യാനും മറക്കരുത്.

അങ്ങനെ എല്ലാം കഴിഞ്ഞു മടക്കു പത്തിരി പാനിന്റെ നടുവിൽ ആക്കി ഒരു സൈഡിൽ നെയ്യ്/ഓയിൽ തടവി പാൻ അടച്ചു വെച്ച് ലോ ഫ്‌ളെയിമിൽ തന്നെ അഞ്ചുമിനിറ്റ് വേവിച്ചെടുക്കാം, ശേഷം പതുക്കെ പൊട്ടാതെ തിരിച്ച് ഇട്ടുകൊടുത്ത് ആ സൈഡിലും തടവി പാൻ അടച്ചു ആ സൈഡും അഞ്ചുമിനിറ്റു വേവിക്കാം. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി മുറിച്ച് കഴിക്കാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *