കൊഴിഞ്ഞു വീഴുന്ന കണ്ണിമാങ്ങ കൊണ്ട് അടിപൊളി കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് കാണൂ ഉപകാരപ്രദം

മാവു പൂത്തുക്കഴിഞ്ഞാൽ മാങ്ങ ഉണ്ടാവുന്നതിനു മുമ്പുതന്നെ ഒരുപാട് കണ്ണിമാങ്ങകൾ കൊഴിഞ്ഞു പോകുന്നതായി കാണാം. വാടിയ മാങ്ങ ആയിട്ടും മറ്റും ഇങ്ങനെ ധാരാളമായി കൊഴിഞ്ഞു വീഴുന്ന ഇത്തരത്തിലുള്ള മാങ്ങകൾ കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

അതുവച്ച് നല്ലൊരു കണ്ണിമാങ്ങാകറി ഉണ്ടാക്കാം എന്നാണ് ഈ വീഡിയോയിൽ കാണിച്ചുതരുന്നത്. ഇൻസ്റ്റൻറ് ആയി ഉണ്ടാക്കാൻ പറ്റുന്ന ഈ ഒരു കണ്ണിമാങ്ങ കറി ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും വളരെ രുചികരമാണ്. കണ്ണിമാങ്ങകൾ നന്നായി കഴുകി എടുക്കണം. തീരെ ചീത്തയായ മാങ്ങകൾ ഒരിക്കലും എടുക്കരുത്. പിന്നീട് അത് നീളത്തിൽ അരിയുകയാണ് ചെയ്യേണ്ടത്. ഇതിൽ ധാരാളം പച്ച കടുക് അരച്ച് ചേർക്കുന്നു എന്നുള്ളതാണ് വേറൊരു പ്രത്യേകത. മറ്റു അച്ചാറുകൾ ഉണ്ടാക്കുന്നത് പോലെ ഇവ സൂക്ഷിച്ചു വെച്ചു കഴിഞ്ഞു ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. നമ്മൾ ഇന്നു രാവിലെ ഉണ്ടാക്കി കഴിഞ്ഞാൽ വൈകുന്നേരം തന്നെ ഇത് ഉപയോഗിക്കാൻ പാകമാകും. അങ്ങനെ രുചികരമായ കണ്ണിമാങ്ങ കടുക് കറി എങ്ങനെ ഉണ്ടാക്കാം എന്ന് ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നുണ്ട്. ഏവർക്കും ഈ ഒരു വിഭവം വളരെയധികം ഇഷ്ടപ്പെടുന്നതായിരിക്കും.

മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.