ഇതുവരെ കലത്തപ്പം ഉണ്ടാകി ശരിയാകാത്തവർക്കായി, ബാക്കി വരുന്ന ചോറും മൈദയും കൊണ്ട് ഇങ്ങനെ

വീട്ടിൽ ബാക്കി വരുന്ന ചോറു ഒരിക്കലും കളയാൻ തോന്നുകയില്ല, അതിനാൽ ഇപ്പോൾ അതവച്ചു കൽത്തപ്പം ഉണ്ടാക്കുന്നതാണ് വടക്കൻ കേരളത്തിലെ ഓരോ വീട്ടിലേയും അമ്മമാരുടെ സ്റ്റൈൽ.

ഇത് തയ്യാറാക്കാൻ വേണ്ടി ശർക്കര വെള്ളമൊഴിച്ച് ആദ്യം തന്നെ ഒരുക്കി അരിച്ചുമാറ്റി വയ്ക്കണം, ശേഷം ശേഷം മിക്സിയുടെ ജാറിലേക്കു ചോറ് ഇട്ട് അതിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡ, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് ചെറുതായി ഒന്ന് അരച്ച ശേഷം ഏലക്കായയും, ജീരകവും, ചെറുചൂടുള്ള പകുതി ശർക്കരപ്പാനി അരച്ചതും ചേർത്ത് വീണ്ടും നല്ലപോലെ പേസ്റ്റ് ആക്കി അരച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റിയ അതിലേക്ക് ബാക്കി ശർക്കരപ്പാനി ഒഴിച്ച് മിക്സ് ചെയ്യാം ശേഷം മൈദ കുറച്ചായി മിക്സ് ചെയ്തു, പിന്നെ റവ കൂടി ചേർത്ത് മിക്സ് ചെയ്തു അവസാനം വെള്ളം ചേർത്ത് ദോശമാവിന്റ പരിവം ആകുന്നതുവരെ ലൂസ് ആക്കി, കുറച്ചു ജീരകംഎട്ടു കൊടുത്തു ഇളക്കി വെക്കാം.

എന്നിട്ട് ഈ മാവിലേക്ക് കുറച്ചു നാളികേര കൊത്തും ഉള്ളിയും റോയ്സ്റ് ചെയ്തത്, ഒരു കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് എല്ലാവടെയും ചുറ്റിചു ചൂടായി വരുമ്പോൾ അതിലേക്ക് ഈ മാവ് ഒഴിച്ചു കൊടുത്തു മുകളിലായി ബാക്കിയുള്ള വ=വറുത്ത തേങ്ങാ കൊത്തും, ഉള്ളി മൂപ്പിച്ച്തും കൂടി ഇട്ടു കൊടുത്തു സൈഡ് വെന്തു വരുന്നത് വരെ തുറന്നു വച്ച് വേവിക്കാം, ശേഷം കുക്കർ അടച്ച് 10 മിനിറ്റ് വേവിച്ചു തുറന്നുനോക്കുമ്പോൾ നല്ല സൂപ്പർ കൽത്തപ്പം റെഡിയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *