ഒരു കപ്പ് നുറുക്കുഗോതമ്പ് കൊണ്ട് ഒരു കിടിലൻ കലത്തപ്പം തന്നെ തയ്യാറാക്കാം, ഇഷ്ടപെടും

ഒരു കപ്പ് നുറുക്കുഗോതമ്പ് കൊണ്ട് ഒരു കിടിലൻ കലത്തപ്പം തന്നെ തയ്യാറാക്കാം. എല്ലാവര്ക്കും ഇഷ്ടപെടും.

ഏകദേശം ഒരു വട്ടയപ്പം പോലെയൊക്കെ ഉണ്ടെങ്കിലും, കഴിക്കാൻ നല്ല സ്വാദുള്ള ഒരു വിഭവം തന്നെയാണ് കൽതാപം, വൈകുന്നേരം ചായക്കൊപ്പം ഇതു മുറിച്ചു കഴിക്കുവാൻ പല ആളുകൾക്കും ഇഷ്ടമാണ്, അതിപ്പോൾ ഗോതമ്പു നുറുക്ക് കൊണ്ട് തയ്യാറാക്കുന്ന രീതിയാണ് കാണിക്കുന്നത്, മാത്രമല്ല ഇതിനു പഞ്ചസാരക്ക് പകരം ശർക്കര ചേർക്കുന്നത് കൊണ്ട് കുറച്ചുകൂടി എല്ലാവർക്കും കഴിക്കുന്നത് നല്ലതായിരിക്കും.

അപ്പോൾ ഗോതമ്പു നുറുക്ക് കൊണ്ടുള്ള കൽത്തപ്പം തയ്യാറാക്കാൻ വേണ്ടത് ഒരു കപ്പ് നുറുക്കുഗോതമ്പ് കുതിർത്തത്, അര കപ്പ് അരിപ്പൊടി, മധുരത്തിന് ആവശ്യമായ ശർക്കരപാനി, ഉപ്പ്, ബേക്കിംഗ് സോഡാ, നാളികേര കൊത്തു, ചെറിയ ഉള്ളി എന്നിവയാണ്. ചെറിയ ഉള്ളി ഒക്കെ ഉള്ളതുകൊണ്ട് ഒരു എരിവും മധുരവും എല്ലാം ചേർന്ന ഒരു വ്യത്യസ്തമായ രുചി തന്നെയാണ് ഈ കളത്തപ്പത്തിനുള്ളത്.

അപ്പോൾ റേഷൻ കടകളിൽ നിന്നെല്ലാം ലഭിക്കുന്ന ഗോതമ്പുനുറുക്ക് ഒരു കപ്പ് എടുത്താൽ തന്നെ ഇതുപോലെ ഒരു നാലുമണി പലഹാരം തയ്യാറാക്കി ചായക്ക് ഒപ്പം കഴിക്കാം. അപ്പോൾ അനഗ്നെ നുറുക്ക് ഗോതമ്പുണ്ടെങ്കിൽ നമുക്ക് വേണമെങ്കിൽ ഇന്നുതന്നെ ഈ പലഹാരം തയ്യാറാക്കാവുന്നതാണ്.

എന്നാൽ ഈ ഗോതമ്പു നുറുക്ക് കൽത്തപ്പം ഉണ്ടാക്കുന്നത് കാണാം.

Leave a Reply

Your email address will not be published. Required fields are marked *