കാലത്ത് ആയാലും വൈകിട്ട് ആയാലും എല്ലാവർക്കും കഴിക്കാവുന്ന രീതിയിൽ ഇണ്ടേറിയപ്പം / കലത്തപ്പം

കാലത്ത് ആയാലും വൈകിട്ട് ആയാലും എല്ലാവർക്കും കഴിക്കാവുന്ന രീതിയിൽ ഇണ്ടേറിയപ്പം അഥവാ കലത്തപ്പം തയ്യാറാക്കാം.

ഇതിനായി കാൽക്കപ്പ്(നാല് ടേബിൾസ്പൂൺ) ഉഴുന്ന് നല്ലപോലെ കഴുകി 3 മണിക്കൂർ കുതിരാൻ വേണ്ടി വച്ച് വെള്ളം കളഞ്ഞു മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ട് ഒപ്പം മൂന്ന് വലിയ വെളുത്തുള്ളി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ കപ്പ് നാളികേരം ചിരവിയത്, രണ്ട് ടീസ്പൂൺ ജീരകം, രണ്ട് ടേബിൾസ്പൂൺ വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

അതിനുശേഷം ഒരു ബൗളിലേക്ക് ഒന്നര കപ്പ് അരിപ്പൊടി, ഒന്നര ടീസ്പൂൺ ഉപ്പ്, അരച്ച് പേസ്റ്റ് ചേർത്ത് ഒന്നു മിസ്സ് ചെയ്തു, ഒന്നര കപ്പ് വെള്ളം ഒഴിച്ച് ഇത് അല്പം കട്ടിലും എന്നാൽ ഒരുപാട് ലൂസ് അല്ലാതെ ആക്കാം, എന്നിട്ട് അതിലേക്ക് ഒന്നര ടീസ്പൂൺ വെളിച്ചെണ്ണയിൽ രണ്ട് ടേബിൾസ്പൂൺ നാളികേര കൊത്തു ചെറുതീയിൽ ഇട്ടു വറുത്തത് ഇടാം, ഒപ്പം ആ എണ്ണയിൽ 5 ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പിലയും കൂടിയിട്ട് വഴറ്റി ഗോൾഡൻ കളർ ആകുമ്പോൾ അതും ഇട്ടു മിക്സ് ചെയ്‌താൽ മാവ് തയ്യാറാകും. ഈ സമയം ഉപ്പു വേണമെങ്കിൽ ചേർക്കാവുന്നതാണ്.

അതിനുശേഷം നല്ലപോലെ ഓയിൽ തടവിയ സ്റ്റീൽ പ്ലേറ്റിലേക്ക് കാൽഭാഗത്തോളം മാവ് ഒഴിച്ച് ഇഡ്ഡലി ചെമ്പിൽ വെള്ളമൊഴിച്ച് ആവി വരുന്ന സമയം പ്ളേറ്റ് വെച്ച് 15 മിനിറ്റ് വരെ മീഡിയം തീയിൽ വേവിക്കാം, അതിനു ശേഷം വെന്തു എന്ന് ഉറപ്പാക്കി എടുത്തു സ്വാദിഷ്ടമായ കൽത്തപ്പം മുറിച്ചു കഴിക്കാം. അല്ലെങ്കിൽ പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ദോശ മാവ് ഒഴിച്ച് ചുടുന്നത് പോലെ ഒഴിച്ച് പാൻ അടച്ച് 3 മിനിറ്റ് വേവിച്ചു പിന്നെ മറിച്ചിട്ട് രണ്ട് സൈഡും കുക്ക് ആയി മൊരിഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിലും എടുക്കാവുന്നതാണ്.

ഈ രണ്ട് രീതിയിലും കൽത്തപ്പം തയ്യാറാക്കാവുന്നതാണ്, ഇവ മൊരിയിച്ചു എടുക്കുന്ന രീതിയായിരിക്കും കൂടുതൽ പേർക്കും ഒരുപാട് ഇഷ്ടം ആവുക. അതാകുമ്പോൾ ബ്രേക്ക്ഫാസ്റ്റ് ആയി ഒക്കെ കഴിക്കാവുന്നതാണ്.

ഇത് ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ തീർച്ചയായും നിങ്ങൾക്ക് നോക്കാവുന്നതാണ്. കടപ്പാട്: Henna’s LIL World

You may also like...

Leave a Reply

Your email address will not be published. Required fields are marked *