ലക്ഷ്മി നായർ സ്പെഷ്യൽ ആയ കടല പരിപ്പ് പ്രഥമൻ തയ്യാറാക്കുന്ന അസ്സൽ നാടൻ രീതി വിശദമായി ഇതാ

ലക്ഷ്മി നായർ സ്പെഷ്യൽ ആയ കടല പരിപ്പ് പ്രഥമൻ തയ്യാറാക്കാം.

ഇതിനായി 250 ഗ്രാം കടലപ്പരിപ്പ് എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ട് വേവാനും ഒപ്പം അല്പം ചാർ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു 6 വിസിൽ വരുന്നത് വരെ വേവിക്കാം. (ഏകദേശം 2-3 കപ്പ് വെള്ളം വേണ്ടി വരും, കൂടി പോയാൽ വറ്റിച്ചെടുക്കേണ്ടി വരും).

ഈ സമയം ഒരു പാനിലേക്ക് മധുരത്തിന് അനുസരിച്ച് 600-700 ഗ്രാം വരെ ശർക്കരയിട്ട് അരകപ്പ് വെള്ളം മാത്രം ഒഴിച്ച് നല്ലപോലെ ഉരുക്കി എടുത്തു വക്കാം, ഒപ്പം ഒന്നോ രണ്ടോ തേങ്ങ എടുത്ത് ആദ്യം വളരെ കുറച്ച് വെള്ളമൊഴിച്ച് ഒരു കപ്പ് ഒന്നാം പാൽ എടുക്കണം, അതിനുശേഷം കുറച്ചുകൂടി വെള്ളം ഒഴിച്ച് വീണ്ടും ഒരു കപ്പ് രണ്ടാം പാലും, അതിനു ശേഷം കുറച്ചു കൂടി വെള്ളമൊഴിച്ച് ഒന്നരക്കപ്പ് മൂന്നാം പാൽ എടുത്ത് വയ്ക്കാം.

പിന്നെ ആറുവിസിലൈന് ശേഷം പ്രഷർ കളഞ്ഞു തുറന്നുനോക്കുമ്പോൾ പരിപ്പ് വെന്തു ഒപ്പം ഏകദേശം കാൽ കപ്പ് മാത്രം ചാർ ഉണ്ടാകും, എന്നിട്ട് പായസം ഉണ്ടാക്കാനായി ഉരുളി അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് എല്ലാ ഭാഗത്തേക്കും ആക്കി അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന കടലപ്പരിപ്പും, ഒപ്പം ശർക്കരപ്പാനിയും അരിച്ചു ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തു തിളക്കാൻ തുടങ്ങുന്ന സമയം 50 ഗ്രാം ചവ്വരി നല്ലപോലെ കഴുകി ഇടാം, ഈ സമയം ഇട്ടാൽ അത് നല്ലപോലെ വെന്തോളും.

ശേഷം കൈവിടാതെ അടിയിൽ പിടിക്കാതെ ഇളക്കി ഇവ കട്ടിയായി കുമിളകൾ വരുമ്പോൾ ഒരു ടേബിൾസ്പൂൺ നെയ്യൊഴിച്ച് മിക്സ് ചെയ്തു ഒന്നുടെ കട്ടിയായി ഇളക്കുമ്പോൾ ഉരുളിയുടെ അടിഭാഗം ഒക്കെ കാണാൻ പറ്റുന്ന ഒരു പരുവം ആകുമ്പോൾ മീഡിയം തീയിൽ ആക്കി മൂന്നാം പാൽ ഒന്നര കപ്പ് ഒഴിച്ചുകൊടുത്തു മിക്സ് ചെയ്യാം, എന്നിട്ട് ഇത് നല്ലപോലെ തിളച്ചു കുറുകി കുമിളകൾ വരുന്ന സമയം അതിലേക്ക് രണ്ടാം പാൽ ഒരു കപ്പ് ഒഴിച്ചു വീണ്ടും ഇളക്കി അതും കുറുകി തിളച്ചു കുമിളകൾ വന്ന് കട്ടിയാകുന്ന സമയം ഒരു കപ്പ് ഒന്നാം പാൽ ഒഴിച്ച് മിക്സ് ചെയ്യാം, അതൊന്നു ചൂടായാൽ മതി, എന്നിട്ട് തിളക്കുന്നതിനു മുൻപായി തീ ഓഫ് ചെയ്യാം.

എന്നിട്ട് അതിനുമുകളിൽ ഒരു ടീസ്പൂൺ ഏലക്കായ പൊടിച്ചതും, രണ്ടു ടേബിൾസ്പൂൺ നെയ്യിൽ അരമുറിയുടെ നാളികേരം കൊത്തും, ആവശ്യത്തിന് അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ചേർത്ത് ഗോൾഡൻ നിറമാകുമ്പോൾ പായസത്തിലേക്ക് ഒഴിച്ച് മിക്സ് ചെയ്യാം. അപ്പോൾ നല്ല അടിപൊളി കടലപ്പരിപ്പ് പായസം തയ്യാറാകും,ഇത് തണുക്കുമ്പോൾ കുറച്ചുകൂടി കാട്ടിയാകും, എമ്മാൾ വല്ലാതെ കട്ടിയായി തോന്നിയാൽ തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് കൊടുത്താൽ മതിയാകും.

ഇത് എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതാണ്, പായസം ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ കാണാവുന്നതാണ്. കടപ്പാട്: Lekshmi Nair

You may also like...

Leave a Reply

Your email address will not be published. Required fields are marked *