സൗജന്യറേഷൻ കിറ്റിലെ കടല കൊണ്ട് പരിപ്പുവട തോറ്റുപോകുന്ന ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം

സൗജന്യറേഷൻ കിറ്റിലെ കടല കൊണ്ട് പരിപ്പുവട തോറ്റുപോകുന്ന ഒരു കിടിലൻ നാലുമണി പലഹാരം തയ്യാറാക്കാം. ഇതിനായി ഏകദേശം ഒരു ഗ്ലാസ് കടല ഒരു രാത്രി മുഴുവൻ കുതിർത്തത് മിക്സിയുടെ ചെറിയ ജാറിലേക്ക് പകുതിയായി ഇട്ട് ഒന്ന് ചതച്ചെടുക്കണം. എന്നിട്ട് അവ ബൗളിലേക്ക് മാറ്റി ആ ജാറിലേക്ക് തന്നെ മീഡിയ സൈസ് സവാള അരിഞ്ഞത്, 3-4 പച്ചമുളക്, ചെറിയ പീസ് ഇഞ്ചി, ഒരു ചെറിയപിടി കറിവേപ്പില.

2 ടീസ്പൂൺ പെരുംജീരകം ഇട്ട് ചതച്ച്അതും കടല ചതച്ചതിലേക്ക് ചേർത്ത് ഒപ്പം കാൽടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾസ്പൂൺ വറ്റൽമുളക് പൊടിച്ചത്, അരടീസ്പൂൺ കശ്മീരി മുളകുപൊടി, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, ആവശ്യത്തിന് ഉപ്പ് എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. (എരിവെല്ലാം ആവശ്യാനുസരണം കൂട്ടുകയോ, കുറയ്ക്കുകയും ചെയ്യാം). എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു ഉരുട്ടി പരിപ്പുവട ഷേപ്പിൽ ആക്കി വയ്ക്കാവുന്നതാണ്. ശേഷം കടായി അടുപ്പത്തുവെച്ച് ഇവ മുങ്ങാവുന്ന ഓയില്/വെളിച്ചെണ്ണ ഒഴിച്ച് നല്ലപോലെ ചൂടായി വരുമ്പോൾ ചെറുതീയിൽ ആക്കി ഒരു സമയം 3-4 എണ്ണം ഇട്ട് മൊരിഞ്ഞു വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. അപ്പോൾ നല്ല അടിപൊളി ക്രിസ്പിയായ സ്നാക്ക് തയ്യാറാകും.

ഇത് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ടമാകുന്നതാണ്.