കടലക്കറി ഏറെ ഇഷ്ടമുള്ളവർക്ക് പെട്ടെന്ന് തന്നെ തേങ്ങയില്ലാതെ വറുത്തരച്ച ഒരു കടല കറി റെഡി

കടലക്കറി ഏറെ ഇഷ്ടമുള്ളവർക്ക് പെട്ടെന്ന് തന്നെ തേങ്ങയില്ലാതെ വറുത്തരച്ച ഒരു കടല കറി തയ്യാറാക്കാം.

ഇതിനായി ഒരു കപ്പ് കടല നല്ലപോലെ കഴുകി തലേദിവസം തന്നെ അതിലേക്ക് നാല് കപ്പ് നല്ല വെള്ളം ഒഴിച്ച് കുതിരാൻ വേണ്ടി വയ്ക്കണം, പിറ്റേദിവസം എടുക്കുമ്പോൾ 4 കപ്പ് ഒഴിച്ചത് 3 കപ്പ് വെള്ളമായി മാറിയിട്ടുണ്ടാകും, അത് കളയരുത് അതുവച്ച് വേണം നമുക്ക് കറി തയ്യാറാക്കാൻ.

അപ്പോൾ കറി തയ്യാറാക്കാനായി ഒരു ഫ്രൈയിങ് പാനിലേക്ക് 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം, അതിലേക്ക് മീഡിയം സൈസ് രണ്ട് സവാള നീളത്തിൽ അരിഞ്ഞത്, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ടല്ലി വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കണം, സവാള നല്ലപോലെ വാടി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് ഒന്നും മിക്സ് ചെയ്തു അത് വെന്തുവരുമ്പോൾ, ചെറുതീയിൽ ആക്കി ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ ഗരം മസാല, അര ടേബിൾസ്പൂൺ മുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം, അതിന്റെ പച്ച മണം മാറി വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്.

ശേഷം ചൂടാറിയ ഈ മസാല മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടു കൊടുത്തു കാൽ കപ്പ് വെള്ളം ഒഴിച്ച് പേസ്റ്റ് പോലെ അരച്ചു എടുക്കണം, ശേഷം കുക്കറിലേക്ക് കുതിരാൻ വച്ച കടലയും ഒപ്പം അരച്ച മസാല കൂട്ട് അതിലേക്കു ഇട്ടു കൊടുത്തു ഗ്യാസ് ഓൺ ചെയ്തു ഈ കടലയിലേക്ക് മസാല നല്ലപോലെ ഇളക്കി യോജിപ്പിക്കുക, എന്നിട്ട് അതിലേക്ക് കുതിരാൻ വച്ച ബാക്കി മൂന്ന് കപ്പ് വെള്ളം ഒഴിക്കാം, ശേഷം ആവശ്യത്തിനുള്ള ഉപ്പും ഒരു തണ്ട് കറിവേപ്പില കൂടി ഇട്ട് കുക്കർ അടച്ച് ഹൈ ഫ്ലെയിമിൽ 9 വിസിൽ വരുത്തണം, അതിനുശേഷം മീഡിയം തീയിൽ ആക്കിയിട്ട് ഒരു വിസിൽ കൂടി വരുത്തി കഴിഞ്ഞ് ഫ്‌ളെയിം ഓഫ് ചെയ്യാം. അപ്പോൾ മൊത്തത്തിൽ 10 വിസിൽ ആവും, സാധാരണ അഞ്ചും ആറും വിസിൽ വരുമ്പോൾ തന്നെ ഫ്‌ളെയിം ഓഫ് ചെയ്യാറുണ്ട്, പക്ഷേ ഇപ്പോൾ എല്ലാം കൂടി ഒരുമിച്ച് ഇട്ടതുകൊണ്ടുതന്നെ കടല വെന്താലും അതിനുള്ള വെള്ളം അങ്ങനെതന്നെ കിടക്കുന്നതുകൊണ്ട് അത് നല്ല പോലെ കുറുകി വരാൻ ആണ് ഈ പത്ത് വിസിൽ എടുക്കുന്നത്.

ശേഷം എയർ ഒക്കെ കളഞ്ഞു കുക്കർ തുറന്നുനോക്കുമ്പോൾ അത്യാവശ്യം കുറുകി വന്നിരിക്കും, എന്നാൽ ഇത് ചൂടാറുമ്പോൾ കുറച്ചുകൂടി കടലക്കറി കട്ടിയാവുന്നതാണ്, ഇനി ചാർ അത്രയും ആവശ്യമില്ലെങ്കിൽ ഒന്നുകൂടി ഫ്ലെയിം ഓൺ ആക്കി ഇളക്കി വറ്റിച്ച് എടുത്താൽ മതിയാകും, എന്നിട്ട് നോക്കിയിട്ട് ഉപ്പ് വേണമെങ്കിൽ ചേർത്ത് ഇളക്കാം.

പിന്നെ ഒരു പാൻ അടുപ്പത്തുവച്ച് അതിലേക്ക് മൂന്ന് സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടി വരുമ്പോൾ, മൂന്ന് പച്ചമുളക് നടുവേ കീറിയതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ഇട്ട് മൊരിയിക്കണം, വേണമെങ്കിൽ രണ്ടു ചെറിയ ഉള്ളി ചെറുതായി അരിഞ്ഞതും കൂടി ഇട്ട് വഴറ്റാവുന്നതാണ്. ശേഷം അതെല്ലാം മൊരിഞ്ഞു ഫ്ലെയിം ഓഫ് ചെയ്തു കഴിയുമ്പോൾ അരടീസ്പൂൺ ഗരംമസാല ഇട്ട് പെട്ടെന്ന് തന്നെ മിക്സ് ചെയ്തു അത് കടല കറിയുടെ മുകളിലായി ഇട്ടു കൊടുത്തു ഇളക്കി കൊടുത്താൽ, നല്ല സ്വാദിഷ്ടമായ തേങ്ങ വറുത്തരച്ച് ഉണ്ടാക്കുന്ന കറിയുടെ അതെ ടേസ്റ്റിൽ കടലക്കറി നമുക്ക് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *