കടല ഉണ്ടെങ്കിൽ ചപ്പാത്തിയിലും, ബ്രെഡിലും തേക്കാവുന്ന കിടിലൻ ന്യൂട്ടള്ള ചോക്ലേറ്റ് സ്പ്രെഡ്

നമ്മൾ കറി വയ്ക്കാൻ എടുക്കുന്ന കടല ഇപ്പോൾ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ, ചപ്പാത്തിയിലും, ബ്രെഡിലും എല്ലാം തേക്കാവുന്ന ഒരു കിടിലൻ ന്യൂട്ടള്ള പോലെ ഉള്ള ചോക്ലേറ്റ് സ്പ്രെഡ് തയ്യാറാക്കാം.

ബ്രെഡ്ൽ നമ്മൾ ജാം പുരട്ടാറുണ്ട്, അതുപോലെതന്നെ കുട്ടികൾക്കൊക്കെ ന്യൂട്ടള്ള പോലെയുള്ള സ്പ്രെഡ് തേച്ചു കൊടുക്കുകയാണ് പതിവ്, അതുമാത്രമല്ല ചപ്പാത്തിക്ക് കൂട്ടാൻ ഒന്നും ഇല്ലെങ്കിൽ ഇതുപോലെയുള്ള സ്പ്രെഡ് തേച്ചു കൊടുത്തിട്ടുണ്ടെങ്കിൽ രുചിയിൽ നിറയെ കഴിക്കാൻ സാധിക്കും. അത്തരമൊരു ന്യൂട്ടള്ള പുറത്തുനിന്ന് വാങ്ങേണ്ട ആവശ്യമില്ല പകരം നമ്മൾ സാധാ കടല കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്നു. ഇപ്പോൾ റേഷൻകടയിൽ നിന്നൊക്കെ കടല വാങ്ങി വീട്ടിലിരിപ്പ് ഉണ്ടെങ്കിൽ അതും വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് തയ്യാറാക്കാവുന്നതേയുള്ളൂ. ഇതിനുവേണ്ടി ആവശ്യമുള്ളത് ഒരു കപ്പ് കടല, അര കപ്പ് വെജിറ്റബിൾ ഓയിൽ, മൂന്നു ടേബിൾ സ്പൂൺ കൊക്കോ പൗഡർ, ഒരു ടീസ്പൂൺ വാനില എസ്സൻസ്, അരകപ്പ് പഞ്ചസാര എന്നിവ മാത്രമാണ്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് നിങ്ങൾക്ക് ഇത് അതെ രുചിയിലും ഗുണത്തിലും തയ്യാറാക്കാം, ഉണ്ടാക്കുന്ന രീതി വീഡിയോയിലുണ്ട്.

ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.