ബീഫ് വരട്ടിയത് പോലെയിരിക്കുന്ന വ്യത്യസ്ത രീതിയിൽ ഉണ്ടാക്കുന്ന ഈ കടലക്കറി ഏവർക്കും ഇഷ്ടപ്പെടും

ബീഫ് വരട്ടിയത് പോലെയിരിക്കുന്ന വ്യത്യസ്ത രീതിയിൽ ഉണ്ടാക്കുന്ന ഈ കടലക്കറി എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കും.

കടലക്കറി പലഹാരങ്ങളുടെ കൂടെയും, ചോറിനൊപ്പം ആയാലും ഒക്കെ വളരെ നല്ലൊരു കോമ്പിനേഷനാണ്, അതുകൊണ്ടുതന്നെ ഇത് ഇടക്കെ വീടുകളിൽ ഉണ്ടാക്കുന്നുണ്ട്, എന്നാൽ ഒരുവട്ടമെങ്കിലും ഇതുപോലെ കടലക്കറി വെച്ചിട്ടുണ്ടെങ്കിൽ പിന്നെ നിങ്ങൾ ഈ രീതി തന്നെ പരീക്ഷിക്കുകയുള്ളൂ.

അപ്പോൾ അത്തരമൊരു കടലക്കറിക്ക് ആവശ്യമായിട്ടുള്ളത് 250 ഗ്രാം കറുത്ത കടല, ആവശ്യത്തിനു ഉപ്പ്, വെള്ളം, 3 തക്കാളി, 1-2 പച്ചമുളക്, ഒരിഞ്ചു വലിപ്പത്തിൽ ഇഞ്ചി, നാല് ടീസ്പൂൺ മല്ലിപ്പൊടി, അരടീസ്പൂൺ താഴെ മഞ്ഞൾപൊടി, അര ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ മുളകുപൊടി, അര ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ ഗരംമസാല, ആവശ്യത്തിന് എണ്ണ, അര ടീസ്പൂൺ മുതൽ ഒരു ടീസ്പൂൺ വരെ ജീരകം, മൂന്ന് പച്ചമുളക്, ഒരു നുള്ള് കായം, അര ടീസ്പൂൺ ഡ്രൈ മാംഗോ പൗഡർ(അത് താല്പര്യമുണ്ടെങ്കിൽ മാത്രം ചേർക്കാം), ഒരു ടേബിൾസ്പൂൺ ഉലുവയില ഉണക്കി പൊടിച്ചത് അതായത് കസ്തൂരിമേത്തി, പിന്നെ അവസാനം കുറച്ചു മല്ലിയില കൂടി ആകാം. അപ്പോൾ നല്ല കിടിലൻ ഒരു കടലക്കറി ഇതെല്ലം കൊണ്ട് തയ്യാറാക്കുന്നതാണ്.

ഈ തയ്യാറാക്കുന്ന രീതി കുറച്ചുകൂടി വ്യത്യസ്തമാണ് ആയതിനാൽ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു. കടപ്പാട്: Jaya’s Recipes.

Leave a Reply

Your email address will not be published. Required fields are marked *