തലേദിവസം കുതിരാൻ ഇട്ട കടല കൊണ്ട് കടലക്കറിയല്ലാതെ 5 മിനിറ്റിൽ കിടിലൻ ബ്രേക്ഫാസ്റ്റ് റെഡിയാക്കാം

തലേദിവസം കുതിരാൻ ഇട്ട കടല കൊണ്ട് കടലക്കറി തയ്യാറാകാതെ 5മിനിറ്റിൽ ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം. ഇത് വളരെ ഗുണകരമായ അതുപോലെതന്നെ ഒരുപാട് പേർക്ക് ഇഷ്ടപ്പെടുന്ന രുചിയുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആയിരിക്കും എന്നത് തീർച്ചയാണ്. ഒരു തവണ നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം. ഇതിനായി ആദ്യം തരണേ തലേദിവസം കടല വെള്ളത്തിൽ കുതിരാൻ വേണ്ടി വയ്ക്കണം,

ഒപ്പം വേറൊരു പാത്രത്തിൽ പൊന്നിയരി/പച്ചരി/ ബിരിയാണി അരി എന്നതിൽ ഏതെങ്കിലും ഒന്ന് കുതിരാൻ വേണ്ടി വയ്ക്കുക. പിറ്റേദിവസം മിക്സിയുടെ ജാറിലേക്ക്‌ കടലയും, പച്ചമുളകും, ഇഞ്ചി, കറിവേപ്പിലയിലെ, അല്പം വെള്ളം മാത്രം ഒഴിച്ച് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാം. എന്നിട്ട് അതൊരു ബൗളിലേക്ക് മാറ്റിയശേഷം അരിയും കുറച്ച് വെള്ളം മാത്രം ചേർത്ത് അരച്ചെടുത്ത് അതും കടല മിക്‌സിൽ ചേർത്ത് നല്ലപോലെ ഇളക്കി ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, ഏകദേശം ദോശ മാവിന്റെ പോലെയാണ് കിട്ടുക. അപ്പൊൾ ദോശ ചുടുന്നത്‌ പോലെ ചുട്ടെടുക്കാം. എന്നിട്ട് വെന്ത് വരുമ്പോൾ അതിനു മുകളിലായി നെയ്യ് അല്ലെങ്കിൽ എണ്ണ തടവി എടുക്കാവുന്നതാണ്. തീർച്ചയായും കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഒക്കെ ഈന്വെറൈറ്റി റെസിപി ഇഷ്ടപ്പെടുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *