കലർപ്പില്ലാത്ത മസാല കൊണ്ടൊരു കടായ് പനീർ വീട്ടിൽ തന്നെ തയ്യാറാക്കാം

വീട്ടിൽ ഉണ്ടാക്കുന്ന മസാല വച്ചു കടായ് പനീർ ഇനി വീട്ടിൽ എളുപ്പത്തിലും രുചിയോടു കൂടിയും ഉണ്ടാക്കാം.

തയ്യാറാക്കുന്ന വിധം, ഒരു പാൻ ചൂടാക്കിട്ട് 1 ടീസ്പൂൺ മല്ലി,4 ചുവന്ന മുളക്, 1/2 ടീസ്പൂൺ കുരുമുളക്, 1/2 ടീസ്പൂൺ ജീരകം, 1 ചെറിയ പട്ട, 4 ഗ്രാമ്പൂ, 2 വാഴനയില എന്നിവ നന്നായി വറത്തു പൊടിച്ചെടുക്കുക. ഒരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചു കാപ്സികം അതേപോലെ തന്നെ ചതുരത്തിൽ അരിഞ്ഞ സവാളയും ഒരു മിനിറ്റ് വഴറ്റി മാറ്റി വക്കുക.

അതെ പാനിലേക്കു ഒരു ടീസ്പൂൺ എണ്ണ ചൂടാക്കി 2 ചെറിയ പീസ് ഇഞ്ചി, 4 അല്ലി വെളുത്തുള്ളി , സവാള 1 എണ്ണം അരിഞ്ഞത് എന്നിവ നന്നായി വഴറ്റുക. ബ്രൗൺ കളർ ആകുമ്പോൾ തക്കാളി കൂടി ഇട്ട് നന്നായി വഴറ്റി മിക്സിയിൽ അരച്ചെടുക്കുക. അതെ പാനിലേക്കു ഒരു ടീസ്പൂൺ ബട്ടർ ചൂടാക്കി പനീർ ബ്രൗൺ കളർ ആകുന്ന വരെ വറുത്തെടുക്കുക. ബട്ടർ ചൂടാക്കി അതിലേക്കു സവാള തക്കാളി അരച്ചത് ഇട്ടു നന്നായി വഴറ്റുക

അതിലേക്കു 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, 1 1/2 ടീസ്പൂൺ പൊടിച്ചു വച്ച മസാല പൊടി, 1/2 ടീസ്പൂൺ കാശ്മീരി മുളക് പൊടി, ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി വഴറ്റുക അതു കളർ മാറുമ്പോൾ സവാള കാപ്സിക്കും വഴറ്റിയത് ഇട്ട് കുറച്ചു വെള്ളം ഒഴിച്ചു അടച്ചു വച്ചു വേവിക്കുക. വെള്ളം വറ്റിയാൽ വറുത്ത പനീർ ഇട്ട് മിക്സ്‌ ചെയ്യുക. അതിലേക്കു കസൂരി മേതി, ഫ്രഷ് ക്രീം ഇട്ട് യോജിപ്പിച്ചു തീ ഓഫ്‌ ചെയുക.

Leave a Reply

Your email address will not be published. Required fields are marked *