ബേക്കറികളിൽ ലഭിക്കുന്നതുപോലെ കടിക്കുമ്പോൾ തന്നെ തേനൊഴുകുന്ന ജില്ലെബി വീട്ടിൽ തന്നെ റെഡി

ബേക്കറികളിൽ ലഭിക്കുന്നതുപോലെ കടിക്കുമ്പോൾ തന്നെ തേനൊഴുകുന്ന ജില്ലെബി വീട്ടിൽ തന്നെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഇതിനായി പാൻ അടുപ്പത്ത് വച്ച് അതിലേക്കു ഒരു കപ്പ് പഞ്ചസാര, 2 കപ്പ് വെള്ളം കൂടി ഒഴിച്ച് ഒരു നൂൽ പരുവം ആകുന്നതുവരെ തിളപ്പിച്ച ശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും, ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്തു പിന്നെ രണ്ട് ടീസ്പൂൺ നെയ്യും കൂടി ചേർത്ത് മിക്സ് ആക്കി തീ ഓഫ് ചെയ്യാം.

എന്നിട്ട് മിക്സിയുടെ ജാറിലേക്ക് 220 ഗ്രാം ഉഴുന്ന് നല്ലപോലെ കഴുകി വൃത്തിയാക്കി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെള്ളം കളഞ്ഞു ഇട്ട് കൊടുക്കാം, എന്നിട്ട് അതിലേക്ക് കാൽ കപ്പ് അല്ലെങ്കിൽ.അതിനു താഴെ വെള്ളമൊഴിച്ച് നല്ല കട്ടിയുള്ള പേസ്റ്റ് ആയി തന്നെ ഇവ അരച്ച് എടുക്കണം, പിന്നെ അതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് രണ്ട് ടീസ്പൂൺ വറുത്ത അരിപ്പൊടി, രണ്ട് ടീസ്പൂൺ കോണ്‌ഫ്ലോർ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കാം.ഈ പറഞ്ഞ സാധനങ്ങളുടെ അളവ് ഒന്നും കൂടരുത്.

പിന്നെ ഇൗ മാവിലേക്ക് താല്പര്യമുണ്ടെങ്കിൽ കളർ ഒല്‌അരടീസ്പൂൺ ചേർത്തു മിക്സ് ചെയ്ത ശേഷം മാവ് ഒരു പൈപ്പിങ് ബാഗിലേക്ക് ആക്കാം, അത്തരം ബാഗ് ഇല്ലെങ്കിൽ ഒരു ഓയിൽ കവർ പോലത്തെ കവറിൽ ആക്കി സൈഡിൽ തുമ്പത്തു മുറിച്ചു കൊടുത്താൽ മതി. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കാൽ ഭാഗത്തോളം സൺഫ്ലവർ ഓയിൽ ഒഴിച്ച് മീഡിയം തീയിൽ നല്ലപോലെ ചൂടാക്കിയതിനു ശേഷം ചെറുതീയിൽ ആക്കി പൈപ്പിൻ ബാഗ് വച്ച് അതിലേക്കു ചുറ്റിച്ചു കൊടുക്കാം എന്നിട്ട് ഒരു സൈഡ് ക്രിസ്പി ആകുന്ന സമയം മറ്റേ സൈഡിലേക്ക് മറിച്ചിട്ടത് എന്നിട്ട് തട്ടി നോക്കുമ്പോൾ ക്രിസ്പിയായ ഒരു സൗണ്ട് കേൾക്കുന്ന പാകം ആകുമ്പോൾ ഇവ എടുത്തു മാറ്റാവുന്നതാണ്.

അതിനുശേഷം ഇവ നേരെ എടുത്തു പഞ്ചസാര ലായനിയിലേക്ക് മുക്കി വച്ചു അടുത്ത ബാച്ച് ജിലേബി ഉണ്ടാക്കാം, ശേഷം അത് തയ്യാറാകുമ്പോൾ ഈ മുക്കി വെച്ചിരിക്കുന്നത് മാറ്റി പഞ്ചസാര ലായനി ഒന്ന് ചൂടാക്കിയതിനുശേഷം അതിലേക്ക് രണ്ടാം ബാച്ച് ഇട്ടുകൊടുക്കാം. അങ്ങനെ ഓരോ തവണയും ചൂടായ പഞ്ചസാര ലായനിയിലേക്ക് വേണം ജില്ലെനി ഇട്ട്കൊടുത്ത് ജൂസി ആയി വരുമ്പോൾ എടുത്തുമാറ്റാൻ. അപ്പോൾ സ്വാദിഷ്ടമായ ഈ ജിലേബി ഒട്ടുംതന്നെ ബുദ്ധിമുട്ടില്ലാതെ നമുക്ക് തയ്യാറാക്കാൻ സാധിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *