ഒരു ഫ്ലേവർനുവേണ്ടി ചേർക്കുന്ന ജാതിക്ക കൊണ്ട് ഏറെ നല്ലതായ ഒരു കിടിലൻ ജാതിക്ക അച്ചാർ ഉണ്ടാക്കാം. ജാതിക്ക നമ്മൾ പല കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതാണ്, അതൊക്കെ വളരെ നല്ലതുമാണ്, ആയതിനാൽ അത് വെച്ച് ഒരു കിടിലൻ അച്ചാർ ആണ് ഇന്ന് ഉണ്ടാക്കി കാണിക്കുന്നത്. ജാതിപത്രക്ക് നല്ല വില ആണെങ്കിലും അത് എടുത്തു കഴിഞ്ഞ് ജാതിക്ക വെറുതെ പലയിടങ്ങളിലും കിടക്കുന്നത് കാണാം.
അപ്പോൾ ഏകദേശം അരക്കിലോ ജാതിക്ക ചന്ദ്രക്കല പോലെ വളരെ നൈസ് ആയി അരിഞ്ഞ് അതിലേക്ക് ഉപ്പിട്ട് തിരുമ്മി എടുക്കണം. എന്നിട്ട് അത് പത്ത് മിനിറ്റിനുശേഷം നല്ലെണ്ണയിൽ വറുത്തെടുക്കണം, ബ്രൗൺ കളർ ആകുമ്പോൾ എടുത്തുമാറ്റാം, ഒപ്പം എണ്ണയിൽ കാന്താരിമുളകും, വെളുത്തുള്ളിയും ഇട്ട് വറുത്തു കോരിയെടുക്കാം, എന്നിട്ട് വറുത്തുകോരി വെച്ചതിലേക്ക് ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർക്കാം, പിന്നെ മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്, അതിനുമുകളിലായി ഫ്രൈ ചെയ്യാൻ എടുത്ത നല്ലെണ്ണ ചേർത്ത് കൊടുക്കാം. എന്നിട്ട് നല്ല ചൂടാക്കിയ വിനാഗിരി കൂടി ചേർത്ത് നല്ലപോലെ ഇളക്കി നാലഞ്ചുദിവസം റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കണം. അപ്പോൾ വളരെ രസകരമായി ഇതുണ്ടാക്കുന്നത് നിങ്ങൾക്കായി കാണിച്ചുതരുന്നുണ്ട്. തീർച്ചയായും ഏവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.