പ്ലേറ്റ് കാലിയാവുന്നതു അറിയുക പോലും ഇല്ല, ചക്കകുരു ഉപയോഗിച്ച് കിടിലൻ ലഡൂ റെഡിയാക്കാം; ഈസി

ഈ ലോക്ക് ഡൗൺ കാലത്ത് ആയിരിക്കും ചക്കയും ചക്കക്കുരുവും വെച്ച് ഇത്രയധികം വിഭവങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും എന്ന് പലരും മനസ്സിലാക്കിയിട്ടുണ്ടാവുക, അങ്ങനെ ചക്കക്കുരു കൊണ്ട് ഒരുപാട് പരീക്ഷണങ്ങൾ നടത്തിയതിൽ ഏറ്റവും നല്ല രീതിയിൽ വിജയിച്ച ചക്കക്കുരു ലഡ്ഡുവിന്റെ റെസിപ്പി ഇതാ.

ഇതിനായി ആദ്യം തന്നെ ഏകദേശം പത്തുമുപ്പതു ചക്കക്കുരു കുക്കറിൽ ഇട്ടു വെള്ളം ഒഴിച്ച് നാലഞ്ചു വിസിൽ വരുന്നതുവരെ വേവിക്കണം, അതിനുശേഷം അതൊരു പാത്രത്തിലേക്ക് മാറ്റി ഒരു ഉരൽ പോലെ എന്തെങ്കിലും വച്ച് ഉടച്ചു എടുക്കണം (ഒരിക്കലും ഉടക്കാൻ മിക്സി ഉപയോഗിക്കരുത്), ശേഷം അതിലേക്കു കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും, അല്പം അണ്ടിപ്പരിപ്പ് നെയ്യിൽ വറുത്തതു നെയ്യോട് കൂടിത്തന്നെ ചേർക്കാം, ഒപ്പം ആറ് ടേബിൾസ്പൂൺ നാളികേരം ചിരവിയത് കൂടി ഇട്ടു നല്ലപോലെ കൈകൊണ്ട് മിക്സ് ചെയ്യാം.

ഇനി ഇതിലേക്ക് നല്ലപോലെ കുഴഞ്ഞു കിട്ടാൻ വേണ്ടി രണ്ട് അച്ചു ശർക്കര അൽപ്പം വെള്ളത്തിൽ ഉരുക്കി പാനിയാക്കി അത് കുറച്ചു കുറച്ചായി ഒഴിച്ചുകൊടുക്കാം, എന്നിട്ടു ഉണ്ട പിടിക്കാവുന്ന പരുവമാകുമ്പോൾ കയ്യിൽ അൽപ്പം നെയ്യ് പുരട്ടിക്കഴിഞ്ഞ് ഇത് ചെറിയ ഉരുളകളാക്കി വെക്കാം. അപ്പോൾ നമ്മുടെ സ്വാദിഷ്ടമായ ചക്കക്കുരു ലഡ്ഡു റെഡി ആകും.

Leave a Reply

Your email address will not be published. Required fields are marked *