ചക്കേം കിട്ടി ചക്കകുരുവും കിട്ടി നാടൻ ചക്കക്കുരു ചമ്മന്തി ഉണ്ടാക്കുന്ന രീതി വിശദമായി തന്നെ

ചക്ക കൊണ്ട് എല്ലാം പരീക്ഷിച്ചുനോക്കുന്ന മലയാളികൾ ചക്കക്കുരു ചമ്മന്തി ഉണ്ടാക്കി നോക്കിയില്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയാണ്. ഇന്ന് നമുക്ക് ഒരു കിടിലൻ ചക്കക്കുരു ചമ്മന്തി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ചക്കക്കുരു ചമ്മന്തി ഉണ്ടാക്കാൻ ആവശ്യമുള്ളത് ഏകദേശം 20 ചെറിയ വലിപ്പത്തിലുള്ള ചക്കക്കുരു എടുക്കാം (വലുതാണെങ്കിൽ 20 എണ്ണം എടുക്കേണ്ട ആവശ്യമില്ല), പിന്നെ വേണ്ടത് അഞ്ചാറ് ഉണക്കമുളക് ആണ് (എരിവ് കൂടുതലുള്ള മുളക് ആണെങ്കിൽ അതിൻറെ എണ്ണം കുറയ്ക്കാവുന്നതാണ്), പിന്നെ അൽപ്പം കറിവേപ്പില, ഒന്നര കപ്പ് തേങ്ങ ചിരവിയത്, 4 അല്ലി വെളുത്തുള്ളി, 10 ചെറിയ ഉള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ മാത്രമാണ്.

ഇനി ഇത് തയ്യാറാക്കാനായി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് മീഡിയം ഫ്‌ളെയിമിനു കുറച്ചു താഴെ തീവെച്ച് വറുത്തെടുക്കണം, കുറച്ചു നേരം റോസ്റ്റ് ചെയ്തു ചക്കക്കുരു കറുപ്പ് നിറം ആകുമ്പോൾ എടുത്തു മാറ്റാവുന്നതാന് (കൂടുതൽ നേരം ഇട്ടാൽ ചിലപ്പോ അത് പൊട്ടിത്തെറിച്ചു എന്ന് വരും). എന്നിട്ട് ചക്കക്കുരു എടുത്തു മാറ്റി ചൂടാറാൻ വയ്ക്കണം ശേഷം ആയ ചട്ടിയിലേക്കു തന്നെ വറ്റൽമുളക് ഇട്ടു കൊടുത്തു അതും ഒന്ന് ചൂടാക്കിയെടുക്കുക, മുളക് മൂത്ത് കഴിഞ്ഞ് അതും എടുത്തു മാറ്റാം.

എന്നിട്ട് ആ പാൻ ഒന്ന് കഴുകി വീണ്ടും അടുപ്പത്ത് വെച്ച് അതിലേക്കു രണ്ടു മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി വരുമ്പോൾ അതിലേക്ക് ചുവന്നുള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ കൂടിയിട്ട് വഴറ്റി എടുക്കാവുന്നതാണ്, എന്നിട്ട് ഈ വഴറ്റിയ ഉള്ളികൾ വെളിച്ചെണ്ണയോടു കൂടി തേങ്ങാ ചിരവിയതിലേക്ക് ഇട്ടു കൊടുത്ത ശേഷം ഉണക്കമുളക് ഞട്ട് കളഞ്ഞത് വെക്കാം, ഒപ്പം ചക്കക്കുരു തൊലി കളഞ്ഞും എടുക്കാവുന്നതാണ് ( നിങ്ങൾക്ക് ചക്കക്കുരുവിൻറെ പുറമെ ഉള്ള തൊലി കളഞ്ഞാൽ മതി ഉള്ളിലെ ചുവന്ന തൊലി വേണമെങ്കിൽ കളഞ്ഞാൽ മതിയാകും).

ശേഷം ഇതെല്ലാം മിക്സിയുടെ ജാറിൽ ഇട്ട് നല്ലപോലെ ഒന്ന് അരച്ചെടുത്താൽ ഒരു കിണ്ണം മുഴുവൻ ചോർ കഴിക്കുവാൻ വേണ്ടിയുള്ള സ്വാദിഷ്ടമായ ചക്കക്കുരു ചമ്മന്തി റെഡിയാകും.