വളരെ എളുപ്പത്തിൽ ഇൻസ്റ്റാന്റ്റ് ആയ ഒരു പ്ലം കേക്ക് ഉണ്ടാക്കുന്ന വിധം നിങ്ങൾക്കായി ഇതാ

വളരെ എളുപ്പത്തിൽ ഇൻസ്റ്റാന്റ്റ് ആയ ഒരു പ്ലം കേക്ക് ഉണ്ടാക്കുന്ന വിധം നിങ്ങൾക്കായി പറഞ്ഞു തരുന്നു. അപ്പോൾ ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് പഞ്ചസാര ഇട്ട് അത് ബ്രൗൺ നിറമാകുന്നതുവരെ അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്യാം, എന്നിട്ട് തിളക്കുമ്പോൾ ചൂടാറാൻ മാറ്റി വെക്കാം.

അതിനുശേഷം വേറൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് വെണ്ണ ബ്രൗൺഷുഗർ/ സാധാ പഞ്ചസാര ചേർത്ത് അലിഞ്ഞു വരുമ്പോൾ അതിലേക്ക് വെള്ളം ഒഴിച്ച് നല്ലപോലെ തിളക്കുമ്പോൾ അതിലേക്ക് ഉണക്കമുന്തിരി, ടൂട്ടി-ഫ്രൂട്ടി, ചെറി എന്നിവയൊക്കെ മിക്സ് ചെയ്യാം, എന്നിട്ട് അത് ചൂടാറാൻ വേണ്ടി മാറ്റി വെക്കുക, എന്നിട്ട് ചൂടാറി വരുമ്പോൾ അതിലേക്ക് വാനില എസ്സൻസ്, നാരങ്ങയുടെ തൊലി ചുരണ്ടിയതും, അണ്ടിപ്പരിപ്പും കൂടി ചേർത്ത്, അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ മിക്സ് ചെയ്തശേഷം മൈദ, ബേക്കിംഗ്പൗഡർ, കറുവാപ്പട്ടപൊടി, ഗ്രാമ്പൂവും ജാതിക്കയും കൂടി പൊടിച്ചത് ഉപ്പ് എന്നിവ അരിച്ചു ഇട്ട് ഇളക്കി, ബട്ടർ പേപ്പർ/ എണ്ണ തടവിയ പാത്രത്തിൽ ബാറ്റർ ഒഴിച്ചു തട്ടി ആവി കയറ്റി എടുക്കുകയാണ് വേണ്ടത്. ഈ കേക്കിനു നല്ല അടിപൊളി രുചിയാണ്. തീർച്ചയായും ഏവർക്കും ഇഷ്ടപ്പെടുന്നത് ആയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *