ഇഡ്ഡലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ എന്നും ബ്രേക്ഫാസ്റ്റിന് ഇതു നിങ്ങൾ സുഖമായി ഉണ്ടാക്കും

ഇഡ്ഡലിയുടെ ഗുണങ്ങൾ അറിഞ്ഞാൽ പിന്നെ എന്നും ബ്രേക്ഫാസ്റ്റിന് ഇതു നിങ്ങൾ ഒരു മടിയും കൂടാതെ ഉണ്ടാക്കി കഴിക്കും.

പലരുടെ വീടുകളിലും എന്നും ഇഡ്ഡലിയും ദോശയും ഒക്കെ വയ്ക്കുന്ന പതിവ് ആയിരിക്കും ഉണ്ടാവുക, ഈ സമയം ”എന്നും ഇതുതന്നെയാണോ?” എന്നുള്ള ഒരു ചോദ്യം പലരുടെ ഭാഗത്തുനിന്നും ഉണ്ടാകും എന്നാൽ ഇഡ്ഡലിയുടെയും മറ്റും ഗുണങ്ങൾ അറിഞ്ഞിരുന്നാൽ ഈ ഒരു ചോദ്യത്തിൻറെ ആവർത്തനം ഇനി ഉണ്ടാവുകയില്ല, കാരണം ഇഡ്ഡലിയും സാമ്പാറും ഒക്കെ നമ്മൾ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങളും നേട്ടങ്ങളും ഉണ്ടാകുന്നു.

തലേദിവസംതന്നെ മാവ് അരച്ച് പുളിപ്പിക്കാൻ വച്ച് പിറ്റേദിവസം അതുകൊണ്ട് ഇഡ്ഡലി ഉണ്ടാകുന്നത് കൊണ്ട് ഈ ആഹാരം കഴിക്കുന്നത് വളരെ നല്ലതാണ്, മാവ് പുളിപ്പിക്കുന്നതിലൂടെ ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നതാണ്, എന്നാൽ ഇഡ്ഡലി കഴിക്കുമ്പോൾ അതിൻറെ കൂടെ എപ്പോഴും സാമ്പാർ കൂട്ടി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നു കൂടി പറയുന്നു, കാരണം ഇവ രണ്ടും കൂടി കഴിക്കുന്നതിലൂടെയും നമുക്ക് ശരീരത്തിൽ ഒരുപാടു മാറ്റങ്ങൾ ഉണ്ടാകുന്നു, അതുമാത്രമല്ല സാമ്പാറിനും അതിൻറെതായ ഗുണങ്ങൾ വേറെയുമുണ്ട്.

പിന്നെ പൊതുവേ ഇഡ്ഡലി മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഭക്ഷണം തന്നെയാണ്, ആയതിനാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റായി ഉൾപ്പെടുത്തുന്നത് കൊണ്ട് യാതൊരു മോശവും ഇല്ല പകരം ഒരുപാട് ഗുണങ്ങൾ ആണ് ഉണ്ടാകുന്നത്.

പിന്നെ ചിലർക്കൊക്കെ പല കാരണങ്ങൾ മൂലം ഇഡ്ഡലി പോലെയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ലാത്തവർ ഉണ്ടാവും, അത്തരം ആളുകൾക്ക് ഇവയുടെ ചേരുവയിൽ അല്പം മാറ്റം കൊണ്ടു വന്നു മാവ് ആക്കി ഇഡ്ഡലി ഉണ്ടാക്കാവുന്നതേയുള്ളൂ, അത് എങ്ങനെയാണെന്നും ഒപ്പം എന്തെല്ലാം ആണ് ഇഡ്ഡലി നമുക്ക് പ്രധാനം ചെയ്യുന്നത് എന്നും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

അപ്പോൾ നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഇഡ്ഡലിയും സാമ്പാറും ഇനി മാറ്റി നിർത്തേണ്ടതില്ല, മറിച്ചു ഇത് നമുക്ക് പറ്റുന്ന രീതിയിലും സമയത്തും ഒക്കെ ഉണ്ടാക്കി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *