ലക്ഷ്മി നായരുടെ സ്പെഷ്യൽ ഇഡ്ഡലി- ദോശ മാവിന്റെ കൂട്ട്, ഇതിലും സോഫ്റ്റ് മാവ് വേറെയില്ലെന്നേ

ഇഡലി മാവ് തയ്യാറാക്കുമ്പോൾ കൃത്യമായി കൂട്ടുകൾ ചേർത്താൽ നല്ല അടിപൊളി പഞ്ഞി പോലത്തെ ഇഡ്ഡലി തന്നെ ലഭിക്കും, മാത്രമല്ല അത്തരം മാവ് കൊണ്ടു തന്നെ ഒരുപോലെ ഇഡ്ഡലിയും ദോശയും ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്.

അപ്പോൾ ഈ മാവ് അരക്കുന്നത് മിക്സിയിൽ ആണ്, അപ്പോൾ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് ഡപ്പി അരി അഥവാ ഇഡ്ഡലി അരി ഇട്ടുകൊടുക്കണം (ഇത് എളുപ്പം മാർക്കറ്റിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്), പിന്നെ വേറൊരു പാത്രത്തിലേക്ക് ഒരു കപ്പ് ഉഴുന്ന് ഇട്ടു കൊടുക്കണം, പിന്നെ വേറൊരു പാത്രത്തിലേക്ക് അരക്കപ്പ് ചവ്വരി ആണ് ചേർക്കേണ്ടത്, പിന്നെ ഒരു ചെറിയ പാത്രത്തിൽ രണ്ട് ടീസ്പൂൺ ഉലുവ കൂടി ഇട്ട് കൊടുക്കുക.

ഇനി അരിയും ഉഴുന്നും നല്ലപോലെ വെള്ളം തെളിഞ്ഞു വരുന്നതു വരെ കഴുകിയെടുക്കണം അതിനുശേഷം രണ്ടിലും ആവശ്യത്തിന് വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക, പിന്നെ ചവ്വരിയും ഒന്ന് കഴുകി ആവശ്യത്തിന് വെള്ളം ഒഴിച്ച് അതും കുതിരാൻ വയ്ക്കാം അതുപോലെ തന്നെ ഉലുവയും കുതിരാൻ വെക്കാം. (ഇതെല്ലാം ആറു മണിക്കൂറാണ് കുതിരാൻ വെക്കേണ്ടത്).

ആറ് മണിക്കൂർ കഴിഞ്ഞ് ഉഴുന്നിന്റെ വെള്ളം ഊറ്റി വേറൊരു പാത്രത്തിലേക്ക് ഒഴിച്ച് വെക്കണം. അതിനുശേഷം ഉഴുന്ന് മിക്സിയുടെ വലിയ ജാറിൽ ഇട്ട് ഊറ്റിയെടുത്ത വെള്ളം ഏകദേശം ഒരു കപ്പ് എടുത്തു കുറച്ചു കുറച്ച് അതിലേക്ക് ഒഴിച്ചുകൊടുത്തു അരച്ചെടുക്കണം (നല്ലപോലെ പതഞ്ഞു വരുന്നത് വരെ ഈ രീതിയിൽ വെള്ളം ഒഴിച്ച് അരച്ചെടുക്കാം) ഇങ്ങനെ ഉഴുന്ന് അരയ്ക്കുമ്പോൾ മുക്കാല് കപ്പ് മാത്രമേ വെള്ളം ആവശ്യം വരുകയുള്ളൂ എന്നാലും ഒരു കപ്പ് ഊറ്റിയെടുത്ത വെള്ളം കരുതാം.

അതിനുശേഷം ഉഴുന്ന് അരച്ചത് ഒരു പാത്രത്തിലേക്ക് മാറ്റാം, ഇനി ഉഴുന്ന് നല്ലപോലെ പാകത്തിൽ അരഞ്ഞോ എന്നറിയാൻ വേണ്ടി ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് ഈ അരച്ചത് ഒരു സ്പൂൺ ഇട്ടു കൊടുത്താൽ അത് വെള്ളത്തിനുമുകളിൽ പൊന്തി കിടക്കുകയാണെങ്കിൽ ഉഴുന്ന് നല്ല പരുവത്തിൽ തന്നെ അരഞ്ഞു കിട്ടിയെന്ന് മനസ്സിലാക്കാം.

ഇനി അരിയുടെ വെള്ളം കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് തന്നെ ഇട്ടു കൊടുത്തു ഉഴുന്നിൽ നിന്നു ഊറ്റിയെടുത്ത ബാക്കി വെള്ളം ഒരു കപ്പ് കുറച്ചു കുറച്ചായി ഒഴിച്ച് അരച്ചെടുക്കാം (അരി രണ്ട് കപ്പ് എടുത്തതു കൊണ്ടുതന്നെ 2 വട്ടം ഇട്ടു വേണം അരക്കാൻ).

ശേഷം അതും ഉഴുന്ന് അരച്ച് വച്ചിരിക്കുന്നതിലേക്ക് ചേർക്കുക. അതിനുശേഷം ചവ്വരി മിക്സിയുടെ ജാറിൽ ഇട്ടു ഒപ്പം കുതിർന്ന ഉലുവ കൂടി ചേർത്ത് കൊടുത്തു അരച്ചെടുക്കാം (ചവ്വരിയിൽ അത്യാവശ്യം വെള്ളം ഉള്ളതുകൊണ്ട് തന്നെ വെള്ളം ചേർക്കേണ്ടതില്ല ഇനി വേണമെങ്കിൽ കുറച്ചു വെള്ളം ഒഴിച്ച് കൊടുക്കാം).

എല്ലാ മാവ് അരക്കുമ്പോഴും ഒരുപാട് കട്ടി ആവാതെ എന്നാൽ ഒരുപാട് ലൂസ് ആവാത്ത പരിവം തന്നെ ആയിരിക്കണം. ഇനി എല്ലാ മാവുകളും ഉഴുന്ന് അരച്ചതിലേക്ക് തന്നെ ചേർക്കാം.

എന്നിട്ട് അവസാനം ഒരു കപ്പ് വെള്ള അവിൽ എടുത്ത്, ഉഴുന്ന് കുതിർത്ത വെള്ളം ബാക്കിയുണ്ടെങ്കിൽ അത് അവിലിലേക്ക് ഒഴിച്ച് രണ്ടുമൂന്നു മിനിറ്റ് കഴിയുമ്പോൾ തന്നെ അത് കുതിർന്നു വരുന്നതാണ് അപ്പോൾ അതു മിക്സിയുടെ ജാറിൽ വെള്ളം കളഞ്ഞ് ഇട്ടു കൊടുത്തു നല്ല പേസ്റ്റ് പോലെ തന്നെ അരച്ച് എടുക്കാവുന്നതാണ്, ശേഷം അതും ആ മാവിലേക്ക് ഒഴിച്ച് എല്ലാം കൂടി ഒന്ന് കൈ കൊണ്ട് തന്നെ മിക്സ് ചെയ്യാവുന്നതാണ്.

എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ് എന്നിട്ട് വീണ്ടും കൈ കൊണ്ട് തന്നെ മിക്സ് ചെയ്തു ഇത് അടച്ചു വയ്ക്കണം. പാത്രം അടച്ചു വയ്ക്കുമ്പോൾ മുഴുവനായും മൂടി വയ്ക്കാതെ അല്പം ഒന്ന് എയർ കടക്കാവുന്ന രീതിയിൽ വേണം മൂടാൻ (അതായത് കുറച്ചുഭാഗം മൂടാതെ വേണം വക്കാൻ).

ശേഷം ഇതൊരു എട്ടു തൊട്ട് പത്ത് മണിക്കൂർ വരെ പുളിക്കാൻ വേണ്ടി വയ്ക്കാവുന്നതാണ്. ഇത്രയേറെ നമ്മൾ ചെയ്യേണ്ടതുള്ളൂ. ശേഷം നമ്മുടെ മാവ് റെഡി ആയിരിക്കും. അപ്പോൾ ഈ ഒരു കണക്കിന് 30 ഇഡ്ഡലി ഒക്കെ ലഭിക്കുന്നതാണ്. ഇനി ദോശ ഉണ്ടാകണമെങ്കിൽ ഈ മാവിൽ അല്പം കൂടി വെള്ളം ചേർത്ത് ലൂസ് ആക്കി അങ്ങനെ നല്ല ക്രിസ്പിയായ് ദോശയും ഉണ്ടാക്കാവുന്നതാണ്.

One thought on “ലക്ഷ്മി നായരുടെ സ്പെഷ്യൽ ഇഡ്ഡലി- ദോശ മാവിന്റെ കൂട്ട്, ഇതിലും സോഫ്റ്റ് മാവ് വേറെയില്ലെന്നേ

  1. നന്ദി വീണ്ടും ഇത്തരം രുചികരമായ കൂട്ടുകൾ പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *