രണ്ടു ചേരുവകൾ കൊണ്ട് മൂന്നുതരം ഐസ്ക്രീം നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം, ഈസി ആണെന്നേ

രണ്ടു ചേരുവകൾ കൊണ്ട് മൂന്നുതരം ഐസ്ക്രീം നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കാം.

ശരിക്കും കടയിൽനിന്നു വാങ്ങുന്ന രീതിയിലുള്ള ഈ ഐസ്ക്രീം തയ്യാറാക്കാനായി നല്ല തണുത്ത രണ്ടുകപ്പ് വിപിങ് ക്രീം വെള്ളമില്ലാത്ത മിക്‌സിയുടെ വലിയ ജാറിൽ ഒഴിച്ചുകൊടുക്കണം, അതോടൊപ്പം അരകപ്പ് കണ്ടൻസ്ഡ് മിൽക്ക്, അര ടീസ്പൂൺ വാനില എസ്സൻസ് കൂടി ചേർത്ത് 2 മിനിറ്റ് ഹൈസ്പീഡ് അടിച്ചു കൊടുത്താൽ നല്ല രീതിയിൽ ക്രീം പോലെ ഇവ കിട്ടുന്നതാണ്.

ശേഷം ഇതൊരു ബൗളിലേക്ക് മാറ്റിയ ശേഷം ഇനി ഇതിൽ നിന്നും മൂന്നു തരം ഐസ്ക്രീം തയ്യാറാക്കാനായി ഈ ക്രീം 3 ആയിട്ട് ഭാഗിച്ച് ഓരോ ബൗളിലേക്ക് മാറ്റാവുന്നതാണ്, എന്നിട്ട് ആദ്യത്തെ ബൗളിലേക്ക് 2 തൊട്ട് 3 ടീസ്പൂൺ വരെ കൊക്കോ പൗഡർ ചേർത്ത് കൊടുത്താൽ മതി കയ്പ്പ് അനുസരിച്ചുവേണം ചേർത്തുകൊടുക്കാം, എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് അതിലേക്ക് വേണമെങ്കിൽ എന്തെങ്കിലും ചോക്കോ നട്ട്സ് ചേർക്കാവുന്നതാണ്.

ശേഷം അത് ഒരു ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ ഒരു ഭാഗത്തായി സെറ്റ് ചെയ്തു കൊടുക്കാം, എന്നിട്ട് അതിന്റെ തൊട്ട് അടുത്തായി വാനില ഐസ്ക്രീം സെറ്റ് ചെയ്തു വെക്കാം, പിന്നെ ബാക്കിയുള്ള ക്രീമിലേക്ക് രണ്ടുതുള്ളി സ്ട്രോബറി എസ്സൻസും, ഒരു തുള്ളി സ്ട്രോബറിയുടെ ഫുഡ് കളർ എന്നിവ ചേർത്ത് മിക്സ് ചെയ്യാം, എന്നിട്ട് അതും ആ ചോക്ലേറ്റ്, വാനില ഐസ്ക്രീമിന്റെ അടുത്ത് ആയിട്ട് സെറ്റ് ചെയ്യാവുന്നതാണ്.

അപ്പോൾ 3 ഐസ്ക്രീമും ഒരു കണ്ടെയ്നറിൽ തന്നെ ആക്കി നമുക്ക് തണുപ്പിക്കാൻ വേണ്ടി വയ്ക്കാം, അതിനായി ഇൗ കണ്ടെയ്നർ അടച്ച് 6 മണിക്കൂർ ഫ്രീസറിൽ വയ്ക്കാം, ആറ് മണിക്കൂറിനുശേഷം ഇത് എടുക്കുമ്പോൾ നല്ല അടിപൊളി പുറത്തു നിന്നും വാങ്ങുന്ന അതെ ടേസ്റ്റിൽ തന്നെ മൂന്ന് ഫ്ലേവറിൽ ഉള്ള ഐസ്ക്രീമുകൾ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *