ഒർജിനലിനെ വെല്ലുന്ന ഐസ്ക്രീം – മിക്സിയിൽ പാൽ കൊണ്ട് ഉണ്ടാക്കിയ ഒരു കിടിലൻ സാധനം ഇതാ

വെറും മൂന്നോ നാലോ ചേരുവകൾ കൊണ്ട് തന്നെ ആരും ഇഷ്ടപ്പെടുന്ന സൂപ്പർ ടേസ്റ്റിൽ ഐസ്ക്രീം തയ്യാറാക്കാം.

അതിനായി ഒരു പാത്രത്തിൽ മുക്കാൽ ലിറ്റർ പാൽ ഒഴിച്ച് കൊടുക്കുക എന്നിട്ട് അതിലേക്ക് 6 ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം ശേഷം അതിലേക്ക് അരടീസ്പൂൺ വാനില എസ്സൻസ് ചേർക്കാം (നിങ്ങളുടെ കയ്യിൽ ഉള്ള എസ്സൻസിന്റെ കളർ കുറവ് ആണെങ്കിൽ മാത്രം കുറച്ചു കൂടുതൽ ചേർക്കാവുന്നതാണ്) ശേഷം ഇൗ പാത്രം അടുപ്പത്ത് വെച്ച് തീ മീഡിയം ഫ്ലെയിമിനും ഹൈ ഫ്ലെയിനിനും നടുവിൽ ആക്കി വെച്ച് തിളപ്പിക്കുക, ശേഷം തിളച്ചു വരുമ്പോൾ ഒരു തവികൊണ്ട് ഇളക്കി കൊടുക്കാനും മറക്കരുത്.

അങ്ങനെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തു ചെറുതായി വറ്റിച്ചു എടുക്കണം, ഇങ്ങനെ ഇളക്കി കൊണ്ടിരിക്കുമ്പോൾ ഒരു മഞ്ഞ നിറമാകുമ്പോൾ ഒരുവിധം വറ്റി വന്നു എന്ന് നമുക്ക് മനസ്സിലാക്കാം.., ഈ സമയം ഒരു ടേബിൾസ്പൂൺ അരിപ്പൊടി അല്ലെങ്കിൽ കോൺഫ്ലവർ അല്ലെങ്കിൽ ഗോതമ്പുപൊടി അഥവാ മൈദ ഇതിൽ ഏതെങ്കിലും ഒന്ന് എടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കാം അതോടൊപ്പം തന്നെ ഒരു ടേബിൾ സ്പൂൺ വെണ്ണ അഥവാ നെയ് കൂടി ചേർക്കാം. എന്നിട്ട് ഈ പാൽ ലോ ഫ്ലേയിമില് ഇട്ടു കുറുകി വരാൻ അനുവദിക്കുക.

ഒരു 10 മിനിറ്റ് കഴിയുമ്പോൾ തന്നെ കുറുകി വന്നു പെട്ടെന്ന് തന്നെ പൊന്തി വരുന്നതും കാണാം, അപ്പോൾ ഫ്രെയിം ഓഫാക്കി പാൽ ഒന്ന് തണുത്തു കഴിഞ്ഞാൽ ഇതൊരു എയർ ടൈറ്റ് കണ്ടെയ്നറിലേക്ക് ആക്കി അടച്ചുവെച്ച് നാലു മണിക്കൂർ ഫ്രീസറിൽ വയ്ക്കണം., നാല് മണിക്കൂറിനു ശേഷം ഇത് തുറന്ന് ഐസ്ക്രീം മിക്സിയുടെ ജാറിൽ ഇട്ടു നല്ലതുപോലെ അടിച്ചു കൊടുക്കാം.., ശേഷം വീണ്ടും കണ്ടെയ്നറിൽ തന്നെ ആക്കി ഐസ് കട്ടകൾ മുകളിൽ വരാതിരിക്കാൻ വേണ്ടി വേണമെങ്കിൽ ഒരു ബട്ടർ പേപ്പർ ഇട്ടുകൊടുത്തു അടയ്ക്കാവുന്നതാണ്.

ഇങ്ങനെ അടച്ച് ഒരു രാത്രി മുഴുവൻ വയ്ക്കുക ശേഷം അത് എടുത്തു സ്വാദിഷ്ടമായ ഐസ്ക്രീം ഇഷ്ടംപോലെ അലങ്കരിച്ച്‌ കഴിക്കാവുന്നതാണ്.