വ്യത്യസ്തമായ ശൈലിയിൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ ഗ്രേവിയോടുകൂടിയുള്ള ചിക്കൻ കറി

വ്യത്യസ്തമായ ശൈലിയിൽ ഹോട്ടലിൽ ലഭിക്കുന്ന അതേ രുചിയിൽ ഗ്രേവിയോടുകൂടിയുള്ള ചിക്കൻ കറി തയ്യാറാക്കാം.

കറി തയ്യാറാക്കാനായി മുക്കാൽ കിലോ ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കണം, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ 7 പിരിയൻ മുളകും, 4 വറ്റൽ മുളകും, പിന്നെ 15 കശുവണ്ടി കൂടി ഇട്ട് ചെറുതീയിൽ മൂന്ന് നാല് മിനിറ്റ് വരെ ഒന്ന് ചൂടാക്കി എടുക്കാം, ശേഷം അതൊന്നു ചൂടാറി കഴിയുമ്പോൾ മിക്‌സിയുടെ ചെറിയ ജാറിൽ ഇവ ഇട്ടുകൊടുത്ത നല്ലപോലെ പൊടിച്ചെടുക്കുക, എന്നിട്ട് ഈ പൊടിച്ചെടുത്തതിലേക്ക് മീഡിയ സൈസ് 3 തക്കാളി അരിഞ്ഞത് ചേർത്ത് വീണ്ടും നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം.

എന്നിട്ട് ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് നാലു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കാം അത് ചൂടായി വരുമ്പോൾ 3 മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞത് ചേർത്തു ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് സവാള വഴറ്റി എടുക്കാം, ബ്രൗൺ കളർ ആയി വരുന്നത് വരെ സവാള വഴറ്റിയെടുക്കുക, പിന്നെ അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് അത് മൂക്കുന്നതുവരെ മിക്സ് ചെയ്യാം, ഇതെല്ലാം ചെറുതീയിൽ ഇട്ടിട്ട് വേണം ചെയ്യാൻ, എന്നിട്ട് മൂത്ത് വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കശ്മീരി മുളകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക എന്നിട്ട് ഇവയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന മുക്കാൽ കിലോ ചിക്കൻ ഇട്ടുകൊടുക്കാവുന്നതാണ്, ശേഷം ഇവ അഞ്ചാറു മിനിറ്റോളം ഈ മസാലയില് മിക്സ് ചെയ്തു ചിക്കെന്‍റെ പുറം ആകെ ഒന്ന് മൊരിയിച്ച് എടുക്കണം.

ചിക്കൻ എല്ലാം ഫ്രൈ ആയി ഒരു ബ്രൗൺ കളർ ആയി വരുമ്പോൾ മീഡിയം ഫ്ലെയിമില് ഇട്ട് അരച്ച് വെച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഒഴിച്ച് കൊടുക്കാം, ശേഷം ഇവ നല്ലപോലെ 5 മിനിറ്റ് നേരം ഇളക്കാം, അതിനുശേഷം ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുക്കാം, പിന്നെ മുക്കാൽ ടീസ്പൂൺ ഗരം മസാല ചേർത്ത് ഇളക്കി കൊടുക്കാവുന്നതാണ്.

എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിച്ച് വീണ്ടും മിക്സ് ചെയ്തു ഇതൊന്ന് അടച്ച് വേവിക്കുക്കണം, ചെറുതീയിൽ 15 മിനിറ്റ് വേവിച്ചാൽ മതിയാകും. 15 മിനിറ്റിന് ശേഷം ചിക്കൻ നല്ലപോലെ വെന്ത് കിട്ടുന്നതാണ്, അതിനുമുകളിൽ ഒരു ടേബിൾസ്പൂൺ മല്ലിയിലയും, പിന്നെ ഒരു ടേബിൾ സ്പൂൺ കസ്തൂരി മേത്തി ഉണ്ടെങ്കിൽ മിക്സ് ചെയ്യാവുന്നതാണ്, എന്നിട്ട് അവസാനമായി ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് മിക്സ് ചെയ്തു ഫ്ളെയിം ഓഫ് ചെയ്യാവുന്നതാണ്.

അപ്പോൾ ഈ പ്രത്യേകതരത്തിൽ തയ്യാറാക്കുന്ന ചിക്കൻ റെസിപ്പി വളരെയധികം സ്വാദിഷ്ഠമായതുകൊണ്ടുതന്നെ ഇതുവരെ പരീക്ഷിക്കാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *