വളരെ കുറഞ്ഞ ചിലവിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന രീതിയിലുള്ള നല്ല അടിപൊളി ഒരു ഹണി കേക്ക്

വളരെ കുറഞ്ഞ ചിലവിൽ വായിലിട്ടാൽ അലിഞ്ഞു പോകുന്ന രീതിയിലുള്ള നല്ല അടിപൊളി ഒരു ഹണി കേക്ക് തയ്യാറാക്കുന്നത് കാണാം.

ഏകദേശം ടീ കേക്ക് ഉണ്ടാക്കുന്ന പോലെയാണ് ഇവ തയ്യാറാക്കുന്നത്, അതിനുശേഷം സാധാരണ സ്പോഞ്ചു കേക്കിൽ നമ്മൾ പഞ്ചസാര ലായനി ആണ് ഒഴിച്ചുകൊടുക്കുക, അതിനുപകരമായി നമ്മൾ ഹണി കൊണ്ടുള്ള ഒരു മിക്‌സാണ് ഇതിൽ ചേർത്ത് കൊടുക്കുന്നത്, അങ്ങനെ വരുമ്പോൾ കേക്ക് വളരെ മധുരമേറിയതും അതുപോലെ തന്നെ സോഫ്‌റ്റും ആയിത്തീരുന്നു.

അപ്പോൾ മധുരം ഇഷ്ടപെടുന്ന എല്ലാവര്ക്കും പ്രിയപെട്ടതായ ഈ ബേക്കറി സ്റ്റൈൽ ഹണി കേക്ക് ഉണ്ടാക്കുന്ന രീതിയാണ് ഇവിടെ കാണിക്കുന്നത്, വളരെ എളുപ്പത്തിൽ ഇവ തയ്യാറാക്കാവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് ഒരു മുട്ട, അരകപ്പ് പാല്, അരക്കപ്പ് ഓയിൽ, അര കപ്പ് പഞ്ചസാര, അര ടേബിൾസ്പൂൺ വാനില എസൻസ്, ഒന്നര കപ്പ് മൈദ, ഒരു ടീസ്പൂൺ ബേക്കിംഗ്പൗഡർ, അര ടീസ്പൂൺ ബേക്കിംഗ് സോഡാ, രണ്ട്നുള്ള് ഉപ്പ്, അരക്കപ്പ് ജാം(മിക്സഡ് ഫ്രൂട്ട് ജാം അല്ലെങ്കിൽ സ്ട്രോബറി ജാം), രണ്ട് ടേബിൾ സ്പൂൺ വെള്ളം, രണ്ട് ടേബിൾസ്പൂൺ തേൻ എന്നിവ മാത്രമാണ്.

അപ്പോൾ ഇതെല്ലാം ചേർത്ത് നല്ല അടിപൊളി ഒരു കേക്ക് തയ്യാറാക്കുന്നത് കാണാം, തീർച്ചയായും നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടും.