പുറത്തുനിന്ന് യീസ്റ്റ് വാങ്ങാൻ താല്പര്യമില്ലെങ്കിൽ 2മിനിറ്റിൽ വീട്ടിൽ തന്നെ ഹോംമേയ്ഡ് യീസ്റ്റ്

പുറത്തുനിന്ന് യീസ്റ്റ് വാങ്ങാൻ താല്പര്യമില്ലെങ്കിൽ 2മിനിറ്റിൽ വീട്ടിൽ തന്നെ ഹോംമേയ്ഡ് യീസ്റ്റ് തയ്യാറാക്കാം, അതാകുമ്പോൾ വിശ്വസിച്ച് ഉപയോഗിക്കുകയും ചെയ്യാം.

ഇതിനായി ഒരു ചില്ല് ഗ്ലാസ്സിലേക്ക് ഒരു അര ഭാഗത്തോളം ചെറുചൂടുള്ള വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ അലിയിപ്പിച്ചു എടുക്കണം, ശേഷം ഒരു ടേബിൾസ്പൂൺ ഫ്രഷ് ആയ തേൻ ചേർത്തു അതും അലിഞ്ഞു വരുമ്പോൾ, ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ മൈദ, രണ്ട് ടേബിൾസ്പൂൺ ഒട്ടും തണുപ്പില്ലാത്ത തൈര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് കലക്കി വച്ചിരിക്കുന്ന വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് മിക്സ് ചെയ്യണം.

ഒരുവിധം ദോശ മാവിനെക്കാളും കുറച്ച് ലൂസ് ആയിട്ട് എന്നാല് ഒരുപാട് ലൂസ് അല്ലാത്ത ഒരു പരുവം ആകുമ്പോൾ ബൗൾ അടച്ചു ഒരു രാത്രിമുഴുവൻ നല്ല ചൂടുള്ള സ്ഥലത്ത്‌ വയ്ക്കാം, തണുപ്പുള്ള സ്ഥലം ആണെങ്കിൽ കൂടുതൽ സമയം വെക്കേണ്ടി വരും. അതിനുശേഷം എടുത്തു നോക്കുമ്പോൾ അടിപൊളി യീസ്റ്റ് തയ്യാറായിട്ടുണ്ടാകും.

ഇത് വേണേൽ അപ്പൊൾ തന്നെ ഉപയോഗിക്കാം, പക്ഷേ നമ്മൾ മാർക്കറ്റിൽ ഒക്കെ ഡ്രൈ ആയിട്ടുള്ള യീസ്റ്റ് ആണ് കാണുന്നത്, അപ്പോൾ അതിനായി ഒരു പ്ലേറ്റിൽ ഇൗ മാവ് വളരെ കട്ടി കുറച്ചു പരത്തി നല്ല വെയിലത്ത് മൂന്നുനാലു ദിവസം ഉണക്കിയെടുക്കാം, അതിനു ശേഷം മിക്സിയിൽ പൊടിച്ച് കഴിഞ്ഞാൽ നല്ല ഡ്രൈ യീസ്റ്റ് തയ്യാറാകുന്നതാണ്. ഇത് സൂക്ഷിച്ചു വച്ചാൽ നമുക്ക് ധൈര്യമായി തന്നെ വിഭവങ്ങളിൽ എടുത്ത് ഉപയോഗിക്കാം.

ഇവ തയ്യാറാക്കുന്ന രീതി നിങ്ങൾക്ക് വേണ്ടി കാണിക്കുന്നുണ്ട് അത് കാണാവുന്നതാണ്, ഒപ്പം അതുവെച്ചു വിഭവവും തയ്യാറാക്കി കാണിക്കുന്നു. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *