വീട്ടിൽ ബാക്കി വന്ന ചോറു കൊണ്ട് നല്ല ക്രിസ്പിയായ മുറുക്ക് ഉണ്ടാക്കാം, എന്തൊരെളുപ്പം

വീട്ടിൽ ബാക്കി വന്ന ചോറു കൊണ്ട് നല്ല ക്രിസ്പിയായ മുറുക്ക് ഉണ്ടാക്കാം.

ഇത് തയ്യാറാക്കാൻ ആയി മുക്കാൽകപ്പ് ചോറ് എടുക്കാം (ഏത് അരി കൊണ്ടുള്ള ചോർ ആയാലും പ്രശ്നമില്ല), എന്നിട്ടത് അത് മിക്സിയുടെ ചെറിയ ജാറിലേക്കു ഇട്ടു ഒട്ടുംതന്നെ വെള്ള ഒഴിക്കാതെ നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക, ഇനി അങ്ങനെ പേസ്റ്റ് പരുവത്തിൽ കിട്ടുന്നില്ലെങ്കിൽ ഒന്നോ അല്ലെങ്കിൽ ഒന്നര ടീസ്പൂൺ വെള്ളം മാത്രം ചേർക്കാവുന്നതാണ്.

ശേഷം ആ പേസ്റ്റ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് കാൽ ടീസ്പൂൺ ജീരകം, കാൽ ടീസ്പൂണ് കായപ്പൊടി, അര ടീസ്പൂൺ കശ്മീരി മുളകുപൊടി ( സാധാ മുളകുപൊടി ആണെങ്കിൽ അരടീസ്പൂണിന് താഴെ ചേർത്താൽ മതിയാകും), പിന്നെ കാൽ ടീസ്പൂൺ എള്ള്, ഒപ്പം ആവശ്യത്തിന് ഉപ്പ് ( ഏകദേശം 1/2, 3/4 ടീസ്പൂൺ) എന്നിവ ചേർത്ത് മിക്സ് ചെയ്യാം എന്നിട്ട് അതിലേക്ക് രണ്ടര ടേബിൾസ്പൂൺ വറുത്ത അരിപൊടി കുറച്ചു കുറച്ചായി ചേർത്തു കൊടുത്തു ചപ്പാത്തി മാവിന്റെ പോലെ കുഴച്ചെടുക്കുക, എന്നിട്ടു അവസാനം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്ത് വീണ്ടും കുഴച്ചു ഒട്ടൽ മാറ്റാം.

അങ്ങനെ നല്ലപോലെ കുഴച്ചതിനുശേഷം സേവനാഴി എടുത്ത് അതിൽ എല്ലാഭാഗത്തും എണ്ണ തടവി കൊടുത്തു ഒപ്പം നടുവിലായി നക്ഷത്രത്തിൻറെ ആകൃതിയിലുള്ള അച്ചിന്മേലും തടവി സേവനാഴിയിൽ ഇട്ടതിനു ശേഷം നല്ല രീതിയിൽ കുഴച്ച മാവ് അതിലേക്ക് മുഴുവനായി വച്ചുകൊടുത്തു ഒരു പ്ലേറ്റിലേക്ക് മുറുക്കിന്റെ ഷേപ്പിൽ ചുറ്റിച്ചു എടുക്കാം, അങ്ങനെ ചെയ്തതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മുറുക്ക് ഇട്ടു കൊടുത്തു അങ്ങോട്ടുമിങ്ങോട്ടും മറിച്ചു ഇട്ടു വറുത്തു നല്ല ക്രിസ്പി ആയി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

ഈ രീതിയിൽ എല്ലാം മുറുക്കും ചെയ്തെടുക്കാവുന്നതാണ്.

One thought on “വീട്ടിൽ ബാക്കി വന്ന ചോറു കൊണ്ട് നല്ല ക്രിസ്പിയായ മുറുക്ക് ഉണ്ടാക്കാം, എന്തൊരെളുപ്പം

Leave a Reply

Your email address will not be published. Required fields are marked *