പാലും പഞ്ചസാരയും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ മിൽക്ക്മെയിഡ് ഉണ്ടാക്കാം, ഇത്ര എളുപ്പായിരുന്നുവോ

പാലും പഞ്ചസാരയും ഉണ്ടെങ്കിൽ വീട്ടിൽ തന്നെ മിൽക്ക് മെയിഡ് ഉണ്ടാക്കാം.

പലരുടെ വീട്ടിലും ഒരു ടിൻ മിൽക്ക് മെയിഡ് വാങ്ങി വെക്കുന്നത് നമ്മൾ കാണാറുണ്ട്, പായസത്തിനും അതുപോലെതന്നെ മധുരമുള്ള പലഹാരങ്ങൾ ഉണ്ടാകുമ്പോൾ ഇത് ചേർക്കുന്നത് അതിനു സ്വാദു കൂട്ടും, എന്നാൽ ഇതു പുറത്തുനിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ അതും നമ്മുടെ വീട്ടിലുള്ള പാലും പഞ്ചസാരയും വെച്ച് എളുപ്പത്തിൽ ഉണ്ടാക്കാം.

മിൽക്ക് മെയിഡ് തയ്യറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് മീഡിയം ഫ്‌ളെയിം ആക്കി അതിലേക്ക് അര ലിറ്റർ പാൽ ഒഴിച്ച് കൊടുക്കാം, ഫുൾ ഫാറ്റ് ആയിട്ടുള്ള പശുവിൻ പാൽ ആണെങ്കിൽ കൂടുതൽ നല്ലതായിരിക്കും, അതല്ലെങ്കിൽ പാക്കറ്റ് പാൽ എടുക്കാവുന്നതാണ്, എന്നിട്ട് അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് പഞ്ചസാര ഇട്ടു അതിനെ അലിയിപ്പിച്ചു എടുക്കണം, മിൽക്ക് മെയിഡ് ഉണ്ടാക്കുമ്പോൾ മീഡിയം ഫ്ലെയിമിൽ തന്നെ വെക്കുക, ഹൈ ഫ്ലെയിമിൽ ഇടാൻ പാടില്ല, എന്നിട്ട് പാൽ തിളച്ചു വരുമ്പോൾ മീഡിയമ ഫ്ലെയിമിന് കുറച്ചു താഴെ തീ വച്ച് പാൽ കുറുക്കി എടുക്കണം.

മിൽക്ക് മെയിഡ് ഉണ്ടാകുമ്പോൾ എപ്പോഴും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത് അല്ലെങ്കിൽ അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്, നോൺ സ്റ്റിക്ക് ആകുമ്പോൾ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്താൽ മതി, അല്ലെങ്കിൽ കൈ വിടാതെ ഇളക്കേണ്ടി വരും.

ഏകദേശം 20 മിനിറ്റ് ഇങ്ങനെ കുറുക്കി എടുക്കേണ്ടതുണ്ട്, എന്നാൽ ഒരുപാട് കട്ടിയായി പോകരുത് കാരണം ഫ്‌ളെയിം ഓഫ് ആക്കി ചൂടാറി കഴിയുമ്പോൾ അത് കുറച്ചുകൂടി കട്ടിയാവും, പിന്നെ ഇങ്ങനെ കുറുക്കി കൊണ്ടിരിക്കുമ്പോൾ ഇടക്ക് പാൽ തിളച്ചു പൊന്തി വരും അപ്പോൾ കുറച്ചുകൂടി തീ കുറക്കണം, ഇങ്ങനെ തീ കുറച്ചും കൂട്ടിയും ഒക്കെ കുറുക്കി എടുക്കാം.

എന്നിട്ട് 20 മിനിറ്റിനുശേഷം എന്തായാലും ഒരുവിധം കുറുകി വന്നിരിക്കും, അപ്പോൾ ഫ്‌ളെയിം ഓഫ് ചെയ്ത് അത് ചൂടാറാൻ വേണ്ടി വെക്കാം. തണുത്തു കഴിയുമ്പോൾ അത് കുറച്ചുകൂടി കട്ടിയായി മിൽക്ക് മെയിഡിന്റെ പരുവം ആകും.

പിന്നെ ആദ്യായിട്ട് ഉണ്ടാക്കുമ്പോൾ കുറുക്കുന്നതിന്റെ അളവ് അറിയാത്തതുകൊണ്ട് ചിലപ്പോൾ കട്ടി കൂടുതൽ ആയെന്നു വരാം, അപ്പോൾ കുറച്ച് പാൽ നല്ലപോലെ തിളപ്പിച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് മിക്സ് ചെയ്‌താൽ മതിയാകും, അല്ലെങ്കിൽ മിക്സിയിലിട്ട് അടിച്ചു എടുത്താൽ മതി. അപ്പോൾ ഇങ്ങനെ ചെയ്താൽ അടിപൊളി മിൽക്ക് മെയിഡ് വീട്ടിൽ തന്നെ തയ്യാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *