പാൽപ്പാട ശേഖരിച്ചു വച്ചാൽ മിക്സിയും, ബീറ്ററും ഒന്നും ഇല്ലാതെ അതിൽ നിന്ന് നെയ്യ് ഉണ്ടാക്കാം

ഇനി കുറച്ച് പാൽപ്പാട ശേഖരിച്ചു വച്ചാൽ മിക്സിയും, ബീറ്ററും ഒന്നും ഇല്ലാതെ അതിൽ നിന്ന് നെയ്യ് ഉണ്ടാക്കാം.നെയ്യ് ഉണ്ടാക്കുവാൻ ഇത് തന്നെയാണ് ഏറ്റവും എളുപ്പമായ മാർഗ്ഗം.

ഇതിനായി ഏകദേശം രണ്ട് മാസത്തോളം പാൽ പാട ശേഖരിച്ചു വയ്ക്കേണ്ടത് ഉണ്ട്, അത് എങ്ങനെയാണെന്ന് വച്ചാൽ ഏകദേശം ഒരു ലിറ്റർ തൊട്ട് ഒന്നര ലിറ്റർ വരെ പാൽ തിളപ്പിച്ചതിനുശേഷം അത് ചൂടാറി കഴിയുമ്പോൾ ഫ്രിഡ്ജിൽ എടുത്തു വക്കണം, പിറ്റേദിവസം ആ പാലിൻറെ മുകളിലായി ക്രീം അഥവാ പാട പൊങ്ങി വന്നു നിൽക്കുന്നത് കാണാം, അത് പതിയെ എടുത്തു ഒരു സ്റ്റീൽ പാത്രത്തിൽ ആക്കി ഫ്രീസറിൽ അടച്ചു വച്ചാൽ മതിയാകും, ഫ്രീസറിൽ തന്നെ വെക്കേണ്ടതുണ്ട് അങ്ങനെയാണെങ്കിൽ ഒരിക്കലും ഇത് കേട് ആവുകയില്ല.

രണ്ടു മാസം ഒക്കെ ആയി കഴിഞ്ഞാൽ ശേഖരിച്ച പാത്രം പുറത്തേക്കെടുത്തു തണുപ്പു മാറാൻ വേണ്ടി ഒരു മൂന്നാലു മണിക്കൂർ വയ്ക്കാം, എന്നിട്ട് ഒരു കടായി അടുപ്പത്ത് വച്ച് അതിലേക്ക് ക്രീം ഇട്ടു കൊടുത്തു ഗ്യാസ് ഓൺ ചെയ്യാം, എന്നിട്ട് അതു ഉരുകി വരാൻ തുടങ്ങും, ഇടയ്ക്ക് ഇളക്കി കൊടുക്കണം, കുറച്ചു നേരം കഴിയുമ്പോൾ ഇത് നല്ലപോലെ തിളച്ചു നെയ്യ് വിട്ടുതരാൻ തുടങ്ങിയിട്ടുണ്ടാകും, ഇപ്പോഴും ഒരു മീഡിയം ഫ്ലെയിമിൽ തീ വച്ചാൽ മതിയാകും. പിന്നെ ഇങ്ങനെ ചെയ്യുമ്പോൾ എപ്പോഴും നോൺസ്റ്റിക്ക് പാത്രം തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ അടിയിൽ പിടിച്ചു നെയ് നഷ്ടമാകും, അല്ലെങ്കിൽ പിന്നെ കൈവിടാതെ തന്നെ ഇളക്കി കൊടുക്കണം.

ഒരുപാട് നേരം ഇളക്കി കഴിയുമ്പോൾ ഫുൾ ആയിട്ട് പതഞ്ഞു പൊങ്ങി വരുന്നത് കാണാം അപ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്, എന്നിട്ട് ഒന്ന് ചെറുതായി ചൂടാറി വരുമ്പോൾ അരിച്ചു ഒരു നനവ് ഇല്ലാത്ത പാത്രത്തിലേക്ക് മാറ്റാം, പിന്നെ അരിക്കുമ്പോൾ ചൂടുള്ളത് കൊണ്ട് സ്റ്റീൽ അരിപ്പ ഉപയോഗിക്കുക, പ്ലാസ്റ്റിക് അരിപ്പ ഉപയോഗിക്കരുത്.

ഇപ്പോൾ അരിച്ചെടുത്തത് ആണ് ഏറ്റവും നല്ല നെയ്യ് ഇനി അരിപ്പയിൽ കുറച്ചു ബ്രൗൺ കളറിൽ കാണാം അത് വീണ്ടും കടായിയിലോട്ടു ഇട്ടു കൊടുക്കാം, എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ തിളച്ചു അതും പതഞ്ഞു വരുമ്പോൾ ഫ്‌ലൈയിം ഓഫ് ചെയ്യാം. ഇളക്കി കൊടുക്കാൻ വിട്ടു പോകരുത്. ശേഷം ഈ നെയ്യ് വേറെ ഒരു പാത്രത്തിലേക്ക് അരിച്ചു ഒഴിക്കാം, ഈ നെയ്യ് ആദ്യത്തെ നെയ്യിലേക്കു ഒഴിക്കരുത് കാരണം രണ്ടാമത്തേത്തിൽ വെള്ളം ഒഴിച്ചത് കൊണ്ട് പെട്ടന്ന് തന്നെ ഉപയോഗിച്ച് തീർക്കണം ഇല്ലെങ്കിൽ അത് കേടാകും. എന്നിട്ട് ഈ രണ്ടാമത് അരച്ചെടുത്ത നെയ്യ് ചൂടാറിയതിനു ശേഷം ഫ്രിഡ്ജിൽ വെച്ച് ഏഴ് എട്ട് മണിക്കൂർ കഴിഞ്ഞ് വീണ്ടും എടുത്തു സൂക്ഷിക്കാവുന്നതാണ്. നേരത്തെ പറഞ്ഞ പോലെ അത് പെട്ടന്ന് ഉപയോഗിക്കേണ്ടതുണ്ട്.പിന്നെ ആദ്യം അരച്ചെടുത്ത നെയ്യ് ഒരു ചില്ലു കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്, അത് സാധാ പോലെ നമുക്ക് എടുത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *