ചായക്കടയിലെ ബൺ ഇനി വീട്ടിൽ ഉണ്ടാക്കാം, അതും വീട്ടിലെ ഇഡ്ഡ്ലി തട്ടിൽ, എന്തൊരെളുപ്പമാണ് കൂട്ടുകാരെ

ചായക്കടയിൽ ഉണ്ടാക്കുന്ന പോലെ ബണ്ണ് ഇഡ്ഡലി തട്ട് വെച്ച് നമുക്ക് എളുപ്പം ഉണ്ടാക്കാം. ചായയിൽ മുക്കി കഴിക്കാൻ ഒക്കെ ബണ്ണ് ഏറ്റവും ബെസ്റ്റ് ആയിരിക്കും, ഇങ്ങനെ ഒരു സംഭവം നമ്മൾ ഉണ്ടാക്കി വെച്ചാൽ പിന്നെ ചായക്ക് കടി ആയി വേറെ ഒന്നും വേണ്ടി വരികയില്ല.

ബണ്ണ് ഉണ്ടാക്കുവാനായി ഒരു ബൗൾ എടുത്ത് ഒന്നരക്കപ്പ് മൈദ ചേർക്കുക അതിനുശേഷം ഒരു ടീസ്പൂൺ പൊങ്ങി വരുവാനായി ഈസ്റ്റ് ചേർക്കണം, ശേഷം രണ്ട് ടേബിൾസ്പൂൺ പഞ്ചസാര, രണ്ട് നുള്ള് ഉപ്പ്, രണ്ട് ടേബിൾസ്പൂൺ പാൽ പിന്നെ ആവശ്യത്തിന് വെള്ളവും ചേർത്ത് ഇത് കുഴച്ചെടുക്കണം ചപ്പാത്തി പരുവത്തിൽ വേണം കുഴച്ച് എടുക്കാൻ. എത്രത്തോളം കുഴച്ച് കൊടുക്കുന്നു അത്രയും സോഫ്റ്റായി ബ്രെഡ് കിട്ടും.

കുഴച്ച് വലിയ ഉണ്ടയാക്കി വച്ചു കഴിഞ്ഞു ആദ്യം തന്നെ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് വീണ്ടും കഴിച്ചു കൊണ്ടിരിക്കുക, അതിനു ശേഷം ഒരു ടേബിൾ സ്പൂൺ കൂടി ഓയിൽ ഒഴിച്ചുകൊടുത്തു പിന്നീട് മൂന്നു മിനിറ്റ് നേരം നിർത്താതെ കുഴച്ചു കൊണ്ടിരിക്കണം. ഇനി ഈ ബൺ മിക്സ് ഉണ്ടാക്കിയ ബൗളിൽ മുഴുവനായി ഓയിൽ അല്ലെങ്കിൽ നെയ്യ് വെച്ച് തടവി കൊടുക്കണം എന്നിട്ട് അതിൽ ഈ ബോൾ ആക്കി വെച്ചിരിക്കുന്ന ബണ്ണ് മിക്സ് ബൗളിൽ വെച്ച് അതിന്മേൽ എണ്ണ തടവി കൊടുക്കാം എന്നിട്ട് പൊന്തി വരുവാനായി ഒരു മൂന്നുമണിക്കൂർ ബൗൾ മൂടി നല്ല ചൂടുള്ള സ്ഥലത്ത് വെക്കുക.

മൂന്നു മണിക്കൂറിനു ശേഷം മൂടി തുറന്നു ഈ മിക്സ് ഒന്നുകൂടി ഇടിച്ച് കുഴച്ചു കൊടുക്കുക, രണ്ട് മിനിറ്റ് നേരം കൂടി ഇടിച്ചു കുഴച്ചതിന് ശേഷം ചെറിയ ബോൾ ആക്കി വീഡിയോയിൽ കാണിക്കുന്നത് പോലെ ബണ്ണ് ഷേപ്പിൽ പരത്തി വെക്കുക. ബണ്ണ് ഷേപ്പ് എങ്ങനെയാണ് കിട്ടുന്നത് എന്ന് കൃത്യമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.

അതിനുശേഷം ഇഡ്ഡലിത്തട്ടിൽ വെണ്ണ അല്ലെങ്കിൽ എണ്ണ തേച്ച് തടവി കൊടുക്കാം. എന്നിട്ട് ബണ്ണ് അതിൽ വച്ചു അതിന്റെ മുകളിലും എണ്ണ തടവാം അതിനുശേഷം ഒരു 10 മിനിറ്റ് ഒരു ടിഷ്യൂ പേപ്പർ വച്ചോ തുണി വച്ചോ മൂടി വെക്കണം. എന്നിട്ട് ഒരു കുഴിയുള്ള പാത്രം എടുത്ത് അടുപ്പിൽ വെച്ച് അതിൽ വേറൊരു തട്ട്പോലെ വെച്ച് 5 മിനിറ്റ് നേരം ചൂടാക്കണം. എന്നിട്ട് ഈ മൂടി വച്ചിരിക്കുന്ന ഇഡ്ഡലി തട്ട് എടുത്ത് അതിലേക്ക് ഇറക്കി വയ്ക്കാം പക്ഷേ ഇത് വെക്കുന്നതിനു മുൻപ് കുറച്ചു പാൽ ഈ ബണ്ണ് മുകളിൽ തടവി കൊടുക്കാം. എന്നിട്ട് 25 മിനിറ്റ് ഇതിലേക്ക് ഇറക്കിവച്ച് ചൂടാക്കി എടുക്കാം എപ്പോഴും തീ ലോ ആയിരിക്കണം. 20 മിനിറ്റ് കഴിയുമ്പോൾ തന്നെ നമുക്ക് ബണ്ണ് ഷേപ്പിൽ ആയത് കാണാവുന്നതാണ്. അതിനുശേഷം ഇത് പുറത്തെടുക്കാം ശേഷം ചൂടാറിയിട്ട് ചായയുടെ കൂടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *