ഗോതമ്പ് കൊണ്ട് രുചികരമായ ഐസ്ക്രീം തയ്യാറാക്കാം

ഇനി ഐസ്ക്രീം നമ്മുക്ക് വേണ്ടുവോളം കഴിക്കാം…കുട്ടികൾക്കും പേടികുടാതെ എത്ര വേണമെങ്കിലും കൊടുക്കാം…ആരോഗ്യത്തെക്കുറിച്ചു പേടി വേണ്ട..കാരണം ഇത് ഗോതമ്പു പൊടി കൊണ്ട് ഉണ്ടാക്കുന്ന ഐസ്ക്രീം ആണ്. എന്നാൽ ഇതിനു ഗോതമ്പു പൊടിയുടെ യാതൊരു രുചിയും ഉണ്ടാവില്ല. അപ്പോൾ നോക്കാം എങ്ങനെയാണ് ഈ ഐസ്ക്രീം ഉണ്ടാക്കുന്നെന്ന്.

ഈ ഐസ്ക്രീം ഉണ്ടാക്കാൻ വേണ്ട ചേരുവകൾ ഗോതമ്പു പൊടി, പാൽ, പഞ്ചസാര , വാനില എസ്സെൻസ് എന്നിവയാണ്.

ആദ്യം ഒരു സോയ്സ്പാനിൽ പാൽ തിളപ്പിക്കുവാൻ വെക്കുക. അതിലേക്കു പഞ്ചസാര ചേർത്ത് കൊടുക്കുക. പാൽ തിളച്ചതിനു ശേഷം നമ്മൾ എടുത്തു വെച്ച ഗോതമ്പു പൊടിയിലേക്കു 2 അല്ലെങ്കിൽ 3 ടേബിൾ സ്പൂൺ പാൽ ചേർത്ത് ഗോതമ്പു പൊടി ലൂസ് ആകുന്ന പോലെ ഒഴിച്ച് കൊടുക്കുക. അതിനു ശേഷം വീണ്ടും ഫ്ളയിം ഓൺ ചെയ്തു പാൽ പകുതി വറ്റുന്ന വരെ ഇളക്കി കൊടുക്കുക. തീ കുറച്ചു വെച്ച് വേണം ഇങ്ങനെ ചെയ്യാൻ. പാൽ പകുതി വറ്റി വരുമ്പോൾ കലക്കി വെച്ചിരിക്കുന്ന ഗോതമ്പു പൊടി ഒഴിച്ച് പാൽ എകദേശം കുറുകുന്ന വരെ ഇളക്കി കൊടുക്കുക. പാൽ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തു തണുക്കാൻ വെക്കുക. തണുത്തതിനു ശേഷം മിക്സിയുടെ വലിയ ജാറിൽ ഇട്ടു അടിക്കുക. അതിനു ശേഷം 2 മണിക്കൂർ ഫ്രീസറിൽ വെക്കുക. 2 മണിക്കൂറിനു ശേഷം ഫ്രീസറിൽ നിന്ന് പുറത്തെടുത്തു കുറച്ചു വാനില എസ്സെൻസ് ഒഴിച്ച് ഒന്നുടെ മിക്സിയിൽ അടിക്കുക. അതിനു ശേഷം ഒരു പാത്രത്തിൽ ഒഴിച്ച് 8 മണിക്കൂറിനു ശേഷം പുറത്തെടുത്തു കഴിക്കുക. അപ്പോൾ എല്ലാവര്ക്കും ഇഷ്ടമായി എന്ന് കരുതുന്നു.

You may also like...

Leave a Reply

Your email address will not be published. Required fields are marked *