അങ്കണവാടിയിൽ നിന്നും ലഭിക്കുന്ന അമൃത പൊടി കൊണ്ട് കിടിലൻ ഒരു ഹൽവ ആയാലോ, ഉഗ്രൻ ടേസ്റ്റ്

അങ്കണവാടിയിൽ നിന്നും ലഭിക്കുന്ന അമൃത പൊടി കൊണ്ട് കിടിലൻ ഒരു ഹൽവ ആയാലോ.

കൊച്ചുകുട്ടികൾക്ക്‌ എല്ലാം അമൃതം പൊടി അംഗനവാടിയിൽ നിന്ന് ലഭിക്കുന്നുണ്ട്, വളരെയധികം പോഷക ആഹാരങ്ങൾ നിറഞ്ഞ ഒരു സംഭവം ആയതിനാൽ എന്തുകൊണ്ടും വളരെ നല്ലതാണ്. എന്നാല് സാധാ പോലെ കുറുക്ക് ആക്കി കഴിക്കാൻ പലർക്കും താല്പര്യം ഉണ്ടാവില്ല, എന്നാല് മധുരം നിറഞ്ഞ ഒരു പലഹാരം ആണെങ്കിൽ അത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും.

അപ്പൊൾ അമൃതം പൊടി കൊണ്ടു നല്ല രുചിയുള്ള ഒരു ഹൽവ ആണ് തയ്യാറാക്കുന്നത്, ഇത് സാധാ ഹൽവയെ പോലെ തന്നെ നല്ല സോഫ്റ്റ് അതുപോലെതന്നെ രുചികരവും ആണ്, അതിനേക്കാളേറെ ഉപരി ഇത് കഴിക്കുന്നതും വളരെ കുട്ടികൾക്ക്‌ മുതൽ മുതിർന്നവർക്ക് വരെ വളരെ നല്ലതായിരിക്കും.

ഹൽവ തയ്യാറാക്കാൻ ആവശ്യമുള്ളത് രണ്ട് കപ്പ് നാളികേരപ്പാൽ, അരക്കപ്പ് അമൃതം പൊടി, ഒരു കപ്പ് ശർക്കര പാനി, ഏലക്കാപ്പൊടി, അൽപ്പം കശുവണ്ടി അരിഞ്ഞത്, 3 ടേബിൾ സ്പൂൺ നെയ്യ് എന്നിവ മാത്രം മതി. ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ കൈവിടാതെ കുറച്ചധികം നേരം ഇളക്കി കൊണ്ട് ഇരുന്നാൽ തന്നെ ഈ ഹൽവ ഉണ്ടാക്കാം.

ഇത് തയ്യാറാക്കുന്ന രീതി നിങ്ങൾക്കായി കാണിച്ചു തരുന്നു, ഇഷ്ടപ്പെടുമെന്ന് കരുതുന്നു. കടപ്പാട്: She Book.

Leave a Reply

Your email address will not be published. Required fields are marked *