ചൂടുകാലത്തു കുടിക്കാൻ പറ്റിയ കിടിലൻ വെള്ളം, ഒരിക്കലെങ്കിലും കുടിച്ചു നോക്കണം

സാധാരണ ഉണ്ടാക്കുന്ന മുന്തിരിജ്യൂസ് നിന്നും ഒരു വെറൈറ്റി മുന്തിരിജ്യൂസ് ഉണ്ടാക്കി നോക്കിയാലോ. രുചി ഒന്ന് വേറെ തന്നെ ആണ്. നമുക്ക് ഇതിലേക്ക് ആവശ്യമായി വേണ്ടത് ഒരു ഒന്നര കപ്പ് കറുത്ത മുന്തിരി കഴുകി വൃത്തിയാക്കി എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ജ്യൂസ് ആക്കി എടുക്കുക. ഒരുപാട് വെള്ളം ചേർക്കരുത് ഫ്രഷ് ജ്യൂസ് ഉണ്ടാക്കി മാറ്റിവയ്ക്കുക.

ഇനി മറ്റൊരു പാത്രത്തിലേക്ക് ഒരു പച്ചമുളക് കീറിയത് കൊടുക്കുക പച്ചമുളക് നിങ്ങളുടെ എരുവിന് അനുസരിച്ച് എടുക്കാം. ഒരു പകുതി ചെറുനാരങ്ങയുടെ നീര് പിഴി ഞ്ഞു കൊടുത്തശേഷം തൊലിയോട് കൂടി തന്നെ ചെറുനാരങ്ങ അതിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് നമുക്ക് കുറച്ച് ബ്ലാക്ക് കസ്കസ് കുതിർത്ത് ഏകദേശം ഒരു ടേബിൾ സ്പൂൺ ഓളം ചേർത്തു കൊടുക്കണം.

ഇതിലേക്ക് നമ്മൾ എടുത്തു വച്ചിരിക്കുന്ന മുന്തിരിയുടെ ഫ്രഷ് ജ്യൂസ് ആ ഗ്ലാസിന്റെ പകുതിയോളം ചേർത്തു കൊടുക്കുക ഇതിലേക്ക് മധുരത്തിനു വേണ്ടിയിട്ട് നന്നാരി സർബത്ത് ഒരു രണ്ട് ടേബിൾസ്പൂൺ ചേർത്തു കൊടുക്കാം. പ്രത്യേകം ശ്രദ്ധിക്കുക നന്നാരി സർബത്ത് ഒരിക്കലും കൂടി പോകാൻ പാടില്ല മുന്തിരി ടേസ്റ്റ് തന്നെ ഇതിനു മുന്നിട്ടു നിൽക്കണം. ഇതില്ലെങ്കിൽ സാധാരണ പഞ്ചസാര ലായനി ചേർത്ത് കൊടുത്താലും മതിയാകും. ഒരു രണ്ടു നുള്ള് ഉപ്പു കൂടി ചേർക്കുക.

നിങ്ങളുടെ തണുപ്പിന് ആവശ്യത്തിനുള്ള ഐസ് ക്യൂബും പാകത്തിനുള്ള വെള്ളം കൂടി ചേർക്കുക. ഇനി നമ്മൾ അടച്ചു വെച്ച് നന്നായി കുലുക്കി എടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ വീട്ടിൽ ഗസ്റ്റ് എല്ലാം വരുമ്പോൾ നിങ്ങളിത് ഉണ്ടാക്കി കൊടുത്തു നോക്കൂ. വളരെ ടേസ്റ്റ് ആയിട്ടുള്ള ഒരു ജ്യൂസ് ആണിത് നിങ്ങളെല്ലാവരും വീട്ടിൽ ട്രൈ ചെയ്തു നോക്കണം.