ഗോതമ്പു പൊടിയും നേന്ത്രപ്പഴവും ചേർത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ കഴിക്കാവുന്ന പലഹാരം

ഗോതമ്പു പൊടിയും നേന്ത്രപ്പഴവും ചേർത്ത് കുട്ടികൾ മുതൽ പ്രായമായവർ വരെ കഴിക്കാവുന്ന ഗുണകരമായ നാലു മണി പലഹാരം. ഗുണങ്ങളാല്‍ സമ്പന്നമാണ് നോന്ത്രപ്പഴം അഥവാ ഏത്തപ്പഴം.

വെറുതെ കഴിക്കുക എന്നതിനും അപ്പുറം നിരവധി വിഭവങ്ങളും ഏത്തപ്പഴം കൊണ്ട് തയാറാക്കാന്‍ സാധിക്കുന്നു. എന്തിനേറെ പറയുന്നു നേന്ത്രപ്പഴം കൊണ്ട് പായസം മുതല്‍ അച്ചാറ് വരെ തയാറാക്കാം. ഏത്തപ്പഴം കഴിക്കാന്‍ സാധാരണ മടി കാണിക്കുന്ന കുട്ടികള്‍ പോലും വീണ്ടും വീണ്ടും ചോദിച്ചു മേടിച്ചു കഴിക്കുന്ന ഒരു പലഹാരം ഉണ്ട്.പുത്തന്‍ രുചിയിലുള്ള ആ നാലുമണി പലഹാരത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.ഇതിന് ആവശ്യമായ ചേരുവകൾ ഗോതമ്പു പൊടി ഒന്നരക്കപ്പ്, പഴം രണ്ടെണ്ണം, ശർക്കര മുക്കാൽ കപ്പ്, അണ്ടിപ്പരിപ്പ് കാൽകപ്പ്, മുന്തിരി കാൽകപ്പ്, പഞ്ചസാര 2 ടേബിൾസ്പൂൺ, നാളികേരം ഒരു കപ്പ്, ജീരകം കാൽ ടീസ്പൂൺ, ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ, ഉപ്പ് രണ്ട് നുള്ള്, നെയ്യ് രണ്ട് ടേബിൾസ്പൂൺ, വെള്ളം ആവശ്യത്തിന്. ഇത്രയും വെച്ചുകൊണ്ട് നമ്മൾക്ക് സ്വാദിഷ്ടമായ ഈ ഏത്തപ്പഴം ഗോതമ്പു കൊണ്ടുള്ള 4 മണി പലഹാരം തയ്യാറാക്കാവുന്നതാണ്.

മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കുക.