ഗോതമ്പുപൊടി വെച്ച് മൈദ കൊണ്ട് ഉണ്ടാക്കുന്ന കുബ്ബൂസിന്റെ അതേ രുചിയിൽ തന്നെ വീട്ടിൽ കുബ്ബൂസ്

ഗോതമ്പുപൊടി വെച്ച് എന്നാൽ മൈദ കൊണ്ട് ഉണ്ടാക്കുന്ന കുബ്ബൂസിന്റെ അതേ രുചിയിൽ തന്നെ വീട്ടിൽ കുബ്ബൂസ് തയ്യാറാക്കാം.

ഇതിനായി അരക്കപ്പ് ഇളംചൂടുള്ള പാലിലേക്ക് മുക്കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റ്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ മിക്സ് ആക്കി 15 മിനിറ്റ് മാറ്റി വെക്കാം. ഇൗ സമയം ഒരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പു പൊടി ഇടാം, നിങ്ങൾക്ക് വേണമെങ്കിൽ മൈദ ചേർക്കാം, അല്ലെങ്കിൽ പകുതി മൈദയും പകുതി ഗോതമ്പുപൊടിയും ചേർക്കാം എന്നിട്ട് അതിലേക്ക് 15 മിനിറ്റ് വെച്ച പൊങ്ങിവന്ന യീസ്റ്റ് മുഴുവനായി ചേർത്ത് ഒപ്പം ആവശ്യത്തിനു ഉപ്പ് ചേർത്ത് നല്ലപോലെ കുഴച്ച് ആവശ്യത്തിന് ഇളംചൂടുള്ള വെള്ളം ഒഴിച്ച് വീണ്ടും കുഴച്ച് നല്ല സോഫ്റ്റ് ആക്കി മാവ് എടുക്കണം.

എന്നിട്ട് മാവ് ഉരുള ആക്കി അതിലേക്കു ഒന്ന് രണ്ട് ടേബിൾസ്പൂൺ എണ്ണ മാവിൻറെ എല്ലാ ഭാഗത്തും ബൗളിലും തടവി ഒരു നനഞ്ഞ കോട്ടൺ തുണി പിഴിഞ്ഞ് അതിനു മുകളിൽ വച്ച് ബൗൾ അടച്ചു രണ്ടുമണിക്കൂർ വയ്ക്കാം, ചൂടുള്ള സ്ഥലമാണെങ്കിൽ ഒരു മണിക്കൂർ വച്ചാൽ മതിയാകും.

അതിനുശേഷം തുറന്ന് വീണ്ടും കുറച്ചെടുത്തു അതിൽ നിന്ന് ചെറിയ ഉരുള എടുത്തു ബൗള് അടക്കണം, എന്നിട്ട് ഒരുപാട് പൊടി ഇടാതെ അല്പം പൊടിയിട്ട് മാത്രം നല്ല കട്ടിയ്‌ തന്നെ ഇവ പരത്തി എടുക്കാം, എന്നാല് അരികു വശങ്ങളിൽ പൊട്ടൽ ഇല്ലാത്ത രീതിയിൽ നമുക്ക് അത് കൈ വെച്ച് നൈസായി അമർത്തി എടുക്കാം.

ഇതുപോലെ എല്ലാം ചെയ്തതിനുശേഷം ഒരു തവ അടുപ്പത്ത് വെച്ച് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഓരോ കുബ്ബൂസ് വെച്ചുകൊടുത്തു അങ്ങോട്ടുമിങ്ങോട്ടും മറിച്ചിട്ട് ഇവ വീർത്ത് വെന്ത് അവിടെ ഇവിടേയും ഗോൾഡൻ ബ്രൗൺ കളർ ഒക്കെയാകുമ്പോൽ എടുത്തു മാറ്റാവുന്നതാണ്. ഇതിനായി തീ കുറച്ചും കൂട്ടിയും ഇട്ടുകൊടുക്കാം, എന്നാൽ കുബ്ബൂസ് കരിച്ചു കളയരുത്. അപ്പൊൾ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവം ആയിരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *