ഗോതമ്പും, പഴവും കൊണ്ട് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഈ ഒരു പലഹാരം തയ്യാറാണ്, ഇന്ന് ഉണ്ടാക്കാം

ഗോതമ്പും, പഴവും കൊണ്ട് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ഈ ഒരു പലഹാരം തയ്യാറാണ്.

നമുക്ക് ഒട്ടും സമയമില്ലാത്ത സമയത്ത് പലഹാരങ്ങൾ തയ്യാറാക്കാൻ നോക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ട് ആയിരിക്കും, എന്നാൽ നാലഞ്ചു മിനിറ്റ് തന്നെ വേണ്ടാത്ത ചായ തിളപ്പിക്കുന്ന നേരം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കിടിലൻ നാലുമണി പലഹാരം ആണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

ഗോതമ്പുപൊടിയും പഴവും എല്ലാം മിക്കവാറും പലരുടെയും വീട്ടിൽ കാണുന്നതു കൊണ്ടുതന്നെ ചേരുവകൾ അന്വേഷിച്ച് വേറെ എവിടെയും പോകേണ്ട ആവശ്യമില്ല, ഇത് പുറത്ത് ഉണ്ണിയപ്പം പോലെ ഒന്നു മൊരിഞ്ഞു, ഉള്ളിൽ സോഫ്റ്റ് ആയിട്ടുള്ള ഒരു സ്നാക്ക് തന്നെയാണ്.

ഇതിനായി പഴം ചേർക്കുമ്പോൾ നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ ചേർക്കാൻ സാധിക്കുന്നു, അപ്പോൾ ഇതിനായി ആവശ്യമുള്ളത് രണ്ടു നേന്ത്ര പഴം(ചെറുപഴം ആണെങ്കിൽ അതിനനുസരിച്ചെടുക്കാം), നാല് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു കപ്പ് ഗോതമ്പു പൊടി, ഒരു ഏലയ്ക്ക, രണ്ട് ടീസ്പൂൺ നാളികേരം ചിരവിയത് എന്നിവയാണ്. എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉള്ളതുകൊണ്ട് പെട്ടെന്ന് തയ്യാറാക്കാം.

കഴിച്ചവർ എല്ലാം നല്ല അഭിപ്രായമാണ് പറയുന്നത് ആയതിനാൽ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *