ഗോതമ്പുപൊടിയും, രണ്ട് തക്കാളി ഉണ്ടെങ്കിൽ വളരെ സിമ്പിളും സൂപ്പറുമായിട്ടുള്ള ബ്രേക്ഫാസ്റ്റ്

ഗോതമ്പുപൊടിയും, രണ്ട് തക്കാളി ഉണ്ടെങ്കിൽ വളരെ സിമ്പിളും അതുപോലെതന്നെ സൂപ്പറുമായിട്ടുള്ള ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം. ഇതിനായി മിക്സിയുടെ ജാറിലേക്ക് 3 തക്കാളി ചെറുതായി അരിഞ്ഞതും (പുളിയുള്ളത് ആണെങ്കിൽ രണ്ടെണ്ണം മതിയാകും), ചെറിയ കഷണം ഇഞ്ചി, 5-6 വറ്റൽമുളക്, രണ്ടു അല്ലി വെളുത്തുള്ളി, അര ടീസ്പൂൺ ചെറിയ ജീരകം എല്ലാം ചേർത്ത് നല്ലപോലെ മിക്സിയിൽ അടിച്ചെടുത്ത ശേഷം.

ബൗളിലേക്ക് ഒന്നേകാൽ ഗോതമ്പുപൊടി, അരച്ചു വച്ചിരിക്കുന്ന തക്കാളിയുടെ മിക്സും, ആവശ്യത്തിന് ഉപ്പ് ചേർത്ത് സ്പൂൺ വച്ച് മിക്സ് ചെയ്ത ശേഷം തക്കാളി അരച്ചത് മിക്‌സിയിലേക്ക്‌ അൽപം വെള്ളം ഒഴിച്ച് ഒന്നു ചുറ്റിച്ചു എടുത്തു ഗോതമ്പ് മിക്‌സിലേക്ക്‌ ഒഴിച്ച് ദോശക്ക് വേണ്ട പരുവമാക്കണം, നൈസ് ദോശ വേണമെങ്കിൽ കൂടുതൽ വെള്ളം ഒഴിക്കാം. അതിനുശേഷം അതിലേക്ക് അരമുറി സവാള അരിഞ്ഞതും, ഒന്ന് രണ്ട് രണ്ടുമൂന്ന് കറിവേപ്പില അരിഞ്ഞത് അല്ലെങ്കിൽ മല്ലിയില അരിഞ്ഞതും ചേർത്ത് മിക്സ് ചെയ്യാം. അതിനുശേഷം ശേഷം ദോശ ചുട്ടെടുക്കുന്നത്‌ പോലെ ചുടാം. ഇത് വെറുതെ കഴിക്കാൻ ആയാലും അടിപൊളി ആണ്.

എല്ലാ ചേരുവകളും ഉണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കാം.

Leave a Reply

Your email address will not be published. Required fields are marked *