5 മിനിറ്റ് ഉണ്ടെങ്കിൽ രാവിലെ സ്വാദിഷ്ടമായ അതുപോലെതന്നെ ഗുണകരവും ആയിട്ടുള്ള ഗോതമ്പ്, റവ ദോശ

5 മിനിറ്റ് ഉണ്ടെങ്കിൽ രാവിലെ സ്വാദിഷ്ടമായ അതുപോലെതന്നെ ഗുണകരവും ആയിട്ടുള്ള ഗോതമ്പ്, റവ ദോശ തയ്യാറാക്കാം.

ഇതിനായി മിക്സിയുടെ ജാറിലേക്ക് അരക്കപ്പ് റവ, അരക്കപ്പ് ഗോതമ്പുപൊടി, പിന്നെ ഒരു മാവ് ആകാൻ ഉള്ള രീതിയിൽ ഏകദേശം മുക്കാൽ- ഒരു കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ അടിച്ചെടുക്കാം. ഇനി കൂടുതൽ വെള്ളം വേണമെങ്കിൽ അങ്ങനെ ചേർക്കാവുന്നതാണ്.

ശേഷം ഒരു ദോശ മാവിന്റെ ഒക്കെ പരുവം പോലെ ആയ മാവ് ഒരു ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂണ് ഇഞ്ചി വളരെ ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ സവാള വളരെ ചെറുതായി അരിഞ്ഞത്, കാൽ കപ്പ് ചെറുതായരിഞ്ഞ ക്യാരറ്റ്, പിന്നെ കയ്യിൽ ഉണ്ടെങ്കിൽ ഒരു ടേബിൾ സ്പൂൺ കാപ്സികം ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം. പെട്ടന്ന്തന്നെ തയ്യാറാക്കുന്നതുകൊണ്ടാണ് സോഡാപൊടി ചേർക്കുന്നത്, അല്ലെങ്കിൽ ഒരു മൂന്നാലു മണിക്കൂറ് വച്ച് പുളിച്ചതിനു ശേഷം തയ്യാറാക്കുകയാണെങ്കിൽ സോഡാപ്പൊടി ചേർക്കേണ്ടതില്ല.

അപ്പോൾ നല്ലപോലെ മിക്സ് ചെയ്‌താൽ മാവ് തയ്യാറാകും, ശേഷം ദോശ തവ അടുപ്പത് വച്ച് ചൂടായി വരുമ്പോൾ അതിൽ എണ്ണ തടവി ഒരു തവി മാവൊഴിച്ച് കുട്ടി ദോശ പോലെ ചെറുതായി പരത്തി കൊടുക്കാം, പെട്ടെന്ന് തന്നെ ദോശയുടെ മുകളിലായി ഹോളുകൾ വന്നുതുടങ്ങും, അപ്പോൾ മറിച്ചിട്ട് രണ്ട് സൈഡും വെന്തു ഒരു ഗോൾഡൻ ബ്രൗൺ നിറവും ഒപ്പം അവിടെയും ഇവിടെയുമായി ബ്രൗൺ കളർ ഒക്കെ ആകുമ്പോൾ ദോശ എടുത്തു മാറ്റാവുന്നതാണ്. പിന്നെ നിങ്ങൾക്ക് വേണമെങ്കിൽ വേവിക്കുമ്പോൾ എണ്ണ ദോശയുടെ മേലും തടവി കൊടുക്കാം.

ഇത്രയും ചെയ്താൽ നല്ല അടിപൊളി രാവിലെ ഒക്കെ കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ കഴിക്കാൻ ഇഷ്ടപെടുന്ന ഒപ്പം കഴിക്കേണ്ടതുമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *